വീണ്ടും ശരിയത്ത്; ഒരുമിച്ച് പുറത്തു പോയ യുവതീയുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചാട്ടവാറടി..
ജക്കാര്‍ത്ത: ഒരുമിച്ച് പുറത്തുപോയതിനാല്‍ ശരിയത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് യുവതിയ്ക്കും യുവാവിനും ജനമധ്യത്തില്‍ വെച്ച് ചാട്ടവാറടി. ഇന്‍ഡോനേഷ്യയിലെ ആഷേ പ്രവിശ്യയിലെ പളളിയ്ക്കു സമീപമാണ് സംഭവം. കൂടിനിന്ന ജനക്കൂട്ടത്തിനു മുന്നില്‍ ഒരു സംഘം ആളുകള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു
.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ശരിയതത്ത് നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ സംഭവം നടന്നിരുന്നു. പൊതു സ്ഥലത്ത് സ്‌നേഹം പ്രകടിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് രണ്ടു കൗമാരക്കാരെ ഇത്തരത്തില്‍ ചാട്ടവാറടിയ്ക്കു വിധേയമാക്കിയത്.

ഒരുമിച്ചിരുന്നതിന് ഈ വര്‍ഷം മാര്‍ച്ചില്‍ 18 പേര്‍ക്കും ഇത്തരത്തില്‍ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നു. കഴിഞ്ഞമാസമാണ് ഹോട്ടലില്‍ നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ മദ്യം സേവിച്ചതിന് ആറു പേരെ 40 പ്രാവശ്യം ചൂരല്‍വടികൊണ്ട് പ്രഹരിച്ചത്.












Click it and Unblock the Notifications