കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:ആദ്യരാത്രി മുതല്‍ തനിയ്ക്കൊപ്പം ഉറങ്ങാത്ത ഭാര്യയെ മൊഴിചൊല്ലി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: തനിയ്ക്കൊപ്പം ഉറങ്ങാന്‍ വിസമ്മതിച്ച ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് വിവാഹമോചനം.ദുബായ് പേഴ്‌സണല്‍ അഫയേഴ്‌സ് കോടതിയാണ് നവദമ്പതിമാരായ യുവാവിനും യുവതിയ്ക്കും വിവാഹ മോചനം അനുവദിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ രാത്രആി മുതല്‍ ഭാര്യ തനിയ്‌ക്കൊപ്പം കിടക്കാന്‍ വിസമ്മതിച്ചുവെന്നാണ് യുവാവിന്റെ പരാതി. തന്റെ ദേഹത്ത് ജിന്ന് കൂടിയിട്ടുണ്ടെന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്.

ജിന്ന് പിടി കൂടുമെന്നും മറ്റും ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി ഭര്‍ത്താവിനൊപ്പം കിടക്കാന്‍ വിസമ്മതിച്ചിരുന്നു. ചുരുങ്ങിയ നാളത്തെ ദാമ്പത്യത്തിനിടില്‍ ഭാര്യയും ഭര്‍ത്താവും ഒരിയ്ക്കല്‍ പോലും ഒരുമിച്ചുറങ്ങിയിട്ടില്ലത്രേ.

Divorce

തന്നെ ജിന്ന് ബാധിച്ചുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞ കാര്യം ഭാര്യ കോടതില്‍ സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് മുമ്പായിരുന്നു തനിയ്ക്ക് ജിന്ന് ഉണ്ടായിരുന്നതെന്ന് കൂടി ഇവര്‍ പറഞ്ഞു. യുവാവിനെ ഭാര്യ ബോധപൂര്‍വം കബളിപ്പിച്ചതാണെന്ന് കോടതി കണ്ടെത്തി.

വിവാഹ മോചനത്തിന് നഷ്ടപരിഹാരമായി ഭാര്യയ്ക്ക് നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ച പിഴപ്പണവും അടയ്‌ക്കേണ്ടെന്ന് കോടതി ഉത്തരവിട്ടു. ദാമ്പത്യ ബന്ധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ബന്ധത്തിന്റെ അപൂര്‍ണയതെയയാണ് സൂചിപ്പിയ്ക്കുന്നതെന്ന് കോടതി. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം നല്ല ദാന്പത്യം സാധ്യമാകില്ലെന്നും കോടതി വിലയിരുത്തി.

English summary
A personal affairs court in Dubai granted a divorce to a newly-wedded woman and her husband after she prevented him from sleeping with her on the grounds that she was gripped by ‘jinn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X