സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം: ഏഴ് ദിവസത്തിൽ രോഗമുക്തി
അബുദാബി: കൊവിഡ് ബാധിതരിൽ സൊട്രോവിമാബ് ചികിത്സ വിജയം കണ്ടതായി യുഎഇ ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗികളിൽ സൊട്രോവിമാബ് എന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ നടത്തിയവർ അഞ്ച് മുതൽ ഏഴ് ദിവസത്തിനകം തന്നെ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. യുഎഇ ആണ് ഈ ആന്റിബോഡി ചികിത്സയ്ക്ക് ആദ്യം അംഗീകാരം നൽകിയിട്ടുള്ളത്.
രാജ്യത്ത് 658 പേരിൽ മരുന്ന് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരിൽ ഈ ചികിത്സാ രീതി 97.3 ശതമാനം ഫലപ്രദമാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഒരു മാസം മുമ്പ് മാത്രമാണ് ഈ ചികിതത്സാ രീതിയ്ക്ക് യുഎഇ പച്ചക്കൊടി വീശുന്നത്. തുടർന്ന് ജൂൺ 16 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ 658 രോഗികളിൽ ഈ ചികിത്സാ രീതി പരീക്ഷിച്ച് ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പരീക്ഷണാർത്ഥം ആന്റിബോഡി ചികിത്സയ്ക്ക് വിധേയായവരിൽ 46 ശതമാനം പേരും യുഎഇ പൌരന്മാർ തന്നെയാണ്.

രോഗികൾക്ക് ഒരു തവണ മാത്രം നൽകേണ്ട മോണോകുലാർ ആന്റിബോഡിയാണ് സൊട്രോവിമാബ്. കൊവിഡ് രോഗമുക്തി നേടിയവരിലെ രക്താണുക്കളിൽ ക്ലോണിങ് നടത്തി വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് അടിയന്തരഘട്ടങ്ങളിൽ കോവിഡ് രോഗികളിൽ പരീക്ഷിക്കുന്നത്. ഒറ്റ ദിവസം ആശുപത്രിയിൽ കഴിഞ്ഞാൽ മതിയെന്നും കോവിഡ് രോഗികളിൽ രോഗം ഭേദമാകുമെന്നുമാണ് നിർമാതാക്കളുടെ വാദം. സുഖപ്പെടുത്താമെന്നാണ് മരുന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത്.
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും അബുദാബിയിലെ ആരോഗ്യ റെഗുലേറ്ററായ ആരോഗ്യ വകുപ്പുമായി (DoH) സഹകരിച്ചാണ് രണ്ടാഴ്ചത്തെ ചികിത്സയുടെ സൊട്രോവിമാബ് ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് അവസാനത്തോടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും എംഒഎച്ച്എപിയു അടിയന്തിര ഉപയോഗത്തിനായി ഈ തെറാപ്പി അംഗീകരിക്കുന്നത്, തുടർന്ന് ജൂൺ പകുതിയോടെ രോഗികൾക്ക് ഇത് നൽകുന്ന ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നാണ് അബുദാബി. ഗ്ലോക്സോ സ്മിത്ത്ക്ലൈൻ (ജിഎസ്കെ) ആണ് ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മോണോക്ലോണൽ ആന്റിബോഡി തെറാപ്പിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications