സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡര്‍
ദുബായ് : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആസ്റ്റര്‍ ഫാര്‍മസി ഡിവിഷന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദുബായ് ജി.സി.സി.യിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഗലയായാണ് ആസ്റ്റര്‍ ഫാര്‍മസി. തുടര്‍ന്ന് അബുദാബിയിലെ ഹംദാന്‍ സ്ട്രീറ്റിലുള്ള ആസ്റ്റര്‍ ഫാര്‍മസിയുടെ 150ാം ശാഖയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ടെണ്ടുല്‍ക്കറെ ബ്രാന്‍ഡ് അംബാസഡറായി പ്ര്യഖ്യാപിച്ചു. ചികിത്സാസഹായമര്‍ഹിക്കുന്ന രോഗികള്‍ക്കായി ഇന്‍ഡ്യയില്‍ ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള സേവനങ്ങള്‍ ടെണ്ടുല്‍ക്കറും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറും സഹകരിച്ച് നല്‍കുവാനും തീരുമാനമാനിച്ചു. ആരോഗ്യകരമായി ജീവിക്കുവാനും സുരക്ഷിതമായി മരുന്നുകള്‍ ഉപയോഗിക്കുവാനും ജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ ഈ പങ്കാളിത്തം പ്രയോജനപ്പെടുമെന്നും, ഞങ്ങളുടെ സമൂഹ്യപ്രതിബദ്ധതാ സംരംഭങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ സച്ചിന്റെ പങ്കാളിത്തം ഏറെ ഗുണം ചെയ്യുമെന്നും ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

1989ല്‍ ആണ് ഞാന്‍ ഇന്‍ഡ്യക്കുവേണ്ടി കളിച്ചുതുടങ്ങുന്നത്. അതേവര്‍ഷം തന്നെയാണ് ആസ്റ്റര്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അതു വിജയകരമായ ഒരു യാത്രയുടെ തുടക്കമായിരുന്നു ആരോഗ്യമുള്ള പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കുവാനുള്ള ആസ്റ്റര്‍ ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പൂര്‍ണ്ണ സഹകരണം സച്ചിന്‍ വാഗ്ദാനം ചെയ്തു.
ചടങ്ങില്‍ ആസ്റ്റര്‍ ഫാര്‍മസി സി.ഇ.ഒയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ ജോബിലാല്‍,ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ ഡയരക്ടര്‍ അനൂപ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന് മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 239ലധികം ആരോഗ്യസംരക്ഷണസ്ഥാപനങ്ങളാണുള്ളത്. കൂടാതെ റീട്ടയില്‍ ഫാര്‍മസി സെക്ടറില്‍ ഈ മേലയിലെഏറ്റവും വലിയ തൊഴില്‍ദായകരുമാണ് ആസ്റ്റര്‍ ഫാര്‍മസി.












Click it and Unblock the Notifications