ദുബായ് : നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാ...
ദുബായ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലരുടേയും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് റോണാള്‍ഡോയ്ക്ക് ഉള്ളത്. ദുബായിലുള്ള റൊണാല്‍ഡോ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത അദ്ദേഹം ദുബായിലുണ്ട്.
പക്ഷേ കളിക്കളത്തില്‍ കണ്ട റൊണാള്‍ഡോയുടെ രൂപം വച്ച് അദ്ദേഹത്തെ തിരിച്ചറിയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

കാരണം പരമ്പാരാഗത അറബി വേഷം ധരിച്ചാണ് ദുബായില്‍ കാമുകിയ്‌ക്കൊപ്പം റൊണാള്‍ഡോ അവധിക്കാലം ചെലവഴിയ്ക്കുന്നത്.

ശൈത്യകാലം ആഷോഘിയ്ക്കാനാണ് അദ്ദേഹം ദുബായിലെത്തിയത്.

കാമുകി ഐറിന ഷായ്ഖും റൊണാള്‍ഡോയുടെ കുടുംബംവും ദുബായ് യാത്രയില്‍ ഒപ്പമുണ്ട്.

ദുബായിലെ ആഘോഷ ചിത്രങ്ങളെല്ലാം ട്വിറ്ററിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്യുന്നുണ്ട്.

എത്രനാള്‍ ദുബായിലുണ്ടാകുമെന്ന് വ്യക്തമല്ല.

ദുബായ് മാള്‍ ഉള്‍പ്പടെ പല സ്ഥലങ്ങളും ക്രിസ്റ്റ്യാനോയും സംഘവും സന്ദര്‍ശിച്ചു.












Click it and Unblock the Notifications