Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ റോഡുകളില്‍ താരമായി മലയാളിയുടെ റോള്‍സ് റോയ്‌സ്!

ദുബായ്: രാജ്യം 44 ാമത് ദേശീയ ദിനത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ സ്വന്തം റോള്‍സ് റോയ്‌സ് കാറില്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രങ്ങള്‍ പതിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്. കഴിഞ്ഞ ദിവസം ദുബായ് പോലീസിന്റെ നേത്രത്വത്തില്‍ നടന്ന പരേഡിലും ഇഖ്ബാലിന്റെ കാര്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി.

rolls-1

ദുബായ് പോലീസിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇഖ്ബാല്‍ പരേഡില്‍ പങ്കെടുത്തത്. ചടങ്ങില്‍ പോലീസിന്റെ പ്രത്യേക പുരസ്‌കാരവും ഇഖ്ബാല്‍ കരസ്ഥമാക്കി. രാജ്യം തങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിനും സഹായത്തിനും അതിരുകളില്ലെന്നും ജനിച്ച നാട് പോലെ ജീവിക്കുന്ന നാടിനോടുള്ള കൂറും പ്രധാനമാണെന്ന് ഇഖ്ബാല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ദേശീയ ദിനത്തില്‍ വിത്യസ്ത രീതിയില്‍ കാറുകള്‍ അലങ്കരിക്കാറുള്ള ഇഖ്ബാല്‍ ഇത്തവണ തന്റെ പുതിയ റോള്‍സ് റോയ്‌സ് കാര്‍ തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.

rolls-3

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ദുബായ് കിരാടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ജീവിത യാത്രയിലൂടെയുള്ള ചിത്രങ്ങളാണ് ഇത്തവണ കാറില്‍ പതിപ്പിച്ചിരിക്കുന്നത്. ഭരണാധികാരികളുടെ ചിത്രങ്ങളും ചരിത്ര സ്ഥലങ്ങളും ഇതിനു മുമ്പ് ഇഖ്ബാലിന്റെ കാര്‍ അലങ്കാരത്തിന് വിഷയമായിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നിറം പോലും ദേശീയ പതാകയുടെ രൂപത്തിലാക്കിയതാണ് സ്വദേശികള്‍ക്കിടയില്‍ പോലും ഇഖ്ബാലിനെ വിത്യസ്തനാക്കുന്നത്.

rolls-4

ദുബായിലെ ബിസിനസ്സുകാരനായ ഇഖ്ബാലിനെ യുഎഇ യുമായി കൂടുതല്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. തന്റെ ജീവിത സഖിയായി ഇദ്ദേഹം തെരഞ്ഞെടുത്തതും യുഎഇ സ്വദേശിനിയെയാണ്. നിലവില്‍ ആലിയ അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയാണ് ഈ ചെറുപ്പക്കാരന്‍.

നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഇഖ്ബാലിന്റെ നേത്യത്വത്തില്‍ നാട്ടില്‍ വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബള്‍ ട്രസ്റ്റ് എന്ന പേരിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതിനകം നിരവധി പാവപ്പെട്ടവര്‍ക്ക് ട്രസ്റ്റ് അത്താണിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+