കൂടുതല്‍ ഭയപ്പെടുത്താതെ അശോഭ ഒമാനില്‍ നിന്നും നീങ്ങി
മസ്‌കറ്റ്: വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഒമാന്‍ തീരത്തോടടുത്ത അശോഭ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാതെ ഒമാന്‍ വിട്ട് പോയി. കാറ്റിനെ തുടര്‍ന്ന ഒമാന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. സൂര്‍,ടി.വി, ഷര്‍ഖിയ മേഖലകളിലെ റോഡുകളില്‍ വെള്ളം കയറിയതും വാദികള്‍ നിറഞ്ഞൊഴുകിയതും കാരണം പല വാഹനങ്ങളും വെള്ളത്തിലായി.
മണിക്കുറില്‍ 100 കി.മി വേഗതയിലാണ് അശോഭ ഒമാന്‍ തീരത്തെത്തിയത് കാറ്റിന്റെ ശക്തിയെ കുറിച്ചും ഗതിയെ കുറിച്ചും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും വ്യക്തമായ മുന്നറിയിപ്പുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഏതു സാഹചര്യത്തേയും നേരിടാന്‍ രാജ്യത്തെ സുരക്ഷാ വിഭാഗവും തയ്യാറായിരുന്നു. വൈകീട്ടോടെ അശൂഭ മസീറ ദ്വീപ് കടക്കുന്നതോടെ കാറ്റ് ദുര്‍ബലമാകുമെന്നും അധിക്രതര്‍ വ്യക്തമാക്കിയിരുന്നു. സൂര്‍ മേഖലയില്‍ മാത്രമാണ് കാറ്റ് ശക്തിയായി വീശിയത് മഴയും ഇവിടങ്ങളില്‍ ശക്തി പ്രാപിച്ചിരുന്നു.

കടല്‍ ഏറെ പ്രക്ഷുബ്ധമായിരുന്നെങ്കിലും അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കുര്‍ കൂടി അശൂഭ കാരണമായുള്ള മഴയും കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്ന് മുന്നറിയിപ്പുള്ളതു കാരണം സുരക്ഷാ സംവിധാനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications