ഒമാനില്‍ 15 ന് ചുഴലിക്കാറ്റ് വീശും
അല്‍ ഐന്‍: ഒമാനില്‍ ഞായറാഴ്ച (ജൂണ്‍ 15) ന് നാനൂക്ക് ചുഴലിക്കാറ്റുണ്ടാകുമെന്ന് അധികൃതര്‍. ഒമാനിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റിയോറോളജി ആന്റ് എയര്‍ നാവിഗേഷന്‍ (ഡിജിഎംഎഎന്‍), പബഌക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ)എന്നിവരാണ് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. അറബിക്കടലില്‍ രൂപപ്പെട്ട കാറ്റ് സക്തികൂടി ഒമാന്‍ തീരത്തേയ്ക്ക് വീശിയടിയ്ക്കും.
മണിയ്ക്കൂറില്‍ എഴുപത് മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിയ്ക്കുക. അറബിക്കടയില്‍ രൂപം കൊണ്ട കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തും. തെക്ക് കിഴക്ക് ദിശയില്‍ ഒമാനിലെ മസീറ ദ്വീപില്‍ 960 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒമാന്‍ തീരത്തെത്തുന്ന നാനൂക്ക് നാശം വിതയ്ക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. കടലില്‍ രൂപപ്പെടുന്ന കാറ്റ കരയിലേയ്‌ക്കെത്തുമ്പോള്‍ ശക്തി കുറയാനാണ് സാധ്യത. എന്നിരുന്നാലും മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ളവ ഉണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.












Click it and Unblock the Notifications