ഒമാന്‍കാരും ഇന്ത്യക്കാരും ജാഗ്രത..നീലോഫര്‍ ഇങ്ങെത്തി
മസ്ക്കറ്റ്: നിലോഫര്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ഇന്ത്യയും ഒമാനും പാകിസ്താനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍. കാറ്റ് തീരത്തോടടുക്കും തോറും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് രാജ്യങ്ങള്‍. വെള്ളിയാഴ്ചയോടെ നിലോഫര്‍ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഒമാനില്‍ ഇതിനോടകം തന്നെ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു
ഒമാനിലെ മസിരാഹ് ദ്വീപിലാവും കാറ്റ് ശക്തിയില്‍ ആദ്യമെത്തുക. മണിയ്ക്കൂറില്‍ 80 മുതല്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുകയെന്നാണ് പ്രവചനം. നിലോഫറിന്റെ കേന്ദ്രം ഇപ്പോള്‍ 18 കിലോമീറ്ററുണ്ട്. മത്സ്യബന്ധനത്തിന് ഉള്‍പ്പടെ കടലിലേയ്ക്ക് പോയ എല്ലാ ബോട്ടുകളും ഒമാന്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ജനങ്ങളെയും വിനോദ സഞ്ചാരികളെയും ഒഴിപ്പിയ്ക്കുകയാണ്.

അടുത്ത പത്ത് മണിയ്ക്കൂറുകള്‍ ഒമാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. കനത്ത മഴയ്ക്ക് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാധ്യത കല്‍പ്പിയ്ക്കുന്നില്ല. അല്‍ വുസ്തഹ, അല്‍ ഷാര്‍ഖിയ എന്നിവിടങ്ങളില്‍ മഴയയ്ക്ക് സാധ്യതയില്ല.
കാറ്റ് ശക്തമായി വീശുന്നത് ഒമാന്‍ തീരത്താണ്. കറാച്ചി, ഗവാദര്‍ തുറമുഖം എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ കാറ്റ് വീശുക. ഹുദ് ഹുദിന് ശേഷം വീശുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്താണ് ശക്തിയാര്‍ജ്ജിച്ച് വീശുക.പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് നിലോഫര്‍ എന്ന പേര് കണ്ടെത്തിയത്. പാകിസ്താനാണ് പേര് നിര്‍ദ്ദേശിച്ചത്. .
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications