കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 കോടി കൊടുത്ത് നമ്പര്‍ പ്ലേറ്റ് വാങ്ങിയവന് ആയിരം ദിര്‍ഹം പിഴ!!! നിയമത്തിനു മുന്നില്‍ വിഐപി പരിഗണന

ഭിന്നശേഷിക്കാര്‍ക്കായി മാറ്റി വെച്ച വാഹനപാര്‍ക്കിംങ് സ്ഥലത്ത് വാഹനം നിര്‍ത്തിയതിനാണ് പിഴ.

  • By Desk
Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ തിളങ്ങിയ ദുബായ് 5 എന്ന വാഹനത്തിന് ദുബായ് പോലീസ് നിയമ ലംഘനത്തിനുള്ള പിഴ നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി മാറ്റി വെച്ച വാഹനപാര്‍ക്കിംങ് സ്ഥലത്ത് വാഹനം നിര്‍ത്തിയതിനാണ് പിഴ. തൊട്ടടുത്ത് സാധാരണ പാര്‍ക്കിംങ് സ്ഥലം ഒഴിവുണ്ടായിട്ടും വാഹനം ഭിന്നശേഷിക്കാര്‍ക്ക് മാത്രമായുള്ള പാര്‍ക്കിംങ് സ്ഥലത്ത് നിര്‍ത്തിയിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സംഭവം ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പോലീസ് വാഹനത്തിന് ആയിരം ദിര്‍ഹം പിഴയും വാഹനം ഓടിച്ച ഡ്രൈവര്‍ക്ക് 4 ബ്ലാക്ക് പോയിന്റ് നല്‍കാനും തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്യേഷിച്ച് മനസ്സിലാക്കാന്‍ ദുബായ് പോലീസ് വാഹന ഉടമയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

d-5

നിയമത്തിനു മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നും നിയമ ലംഘനത്തിന് വിഐപി പരിഗണന ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. 3.3 കോടി ദിര്‍ഹം (ഏതാണ്ട് 60 കോടി രൂപ) ചിലവഴിച്ചാണ് ഇന്ത്യക്കാരനായ വ്യവസായി ദുബായ് 5 എന്ന നമ്പര്‍ സ്വന്തമാക്കിയത്. ആര്‍ടിഎ നടത്തിയ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ഇത്രയും വലിയ തുക നല്‍കി ദുബായ് 5 സ്വന്തമാക്കിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു.

English summary
D5 number plate car fined 1000 dirham: Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X