സിംഗപ്പൂര്‍: ഇന്ത്യക്കാരന്‍റെ കുടുംബം ആത്മഹത്യ ചെയ്തു
സിംഗപ്പൂര്‍: തീര്‍ഥാടനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും മടങ്ങിയ യുവാവിനെ കാത്തിരുന്നത് ഭാര്യയുടേയും മകളുടേയും മരണ വാര്‍ത്ത. സിംഗപ്പൂരില്‍ താമസമാക്കിയ ഇന്ത്യക്കാരനായ നാഗേശ്വര റാവുവിനാണ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ ഉറ്റവരുടെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നത്.
നാഗേശ്വര റാവുവിന്റെ ഗര്‍ഭിണിയായ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യയും ഏഴ് വയസുകാരിയായ മകളും മരിച്ചു. മൂന്ന് വയസുകാരിയായ മകളെ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ഇന്ത്യയിലെത്തി തീര്‍ഥാടനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയതായിരുന്നു യുവാവ്.

യുവാവ് സംശയ രോഗിയും മാനസിക രോഗിയുമാണെന്ന് ഭാര്യയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്നെ മര്‍ദ്ദിയ്ക്കാറുണ്ടെന്നും സമാധാനമുള്ള ജീവിതം ലഭിച്ചിട്ടില്ലെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവതിയുടെ കത്തില്‍ പറയുന്നു. യുവതി തന്റെ സഹോദരനും ആത്മഹത്യ കുറിപ്പ് ഇമെയില്‍ ചെയ്തിരുന്നു.












Click it and Unblock the Notifications