ഡാസ്റ്റി ഇറ്റലിയുടെ ക്ളീനിംഗ് ഉത്പ്പന്നങ്ങള്‍ ഇനി ദുബായിലും
ദുബായ്: പ്രശസ്ത യൂറോപ്യന്‍ ബ്രാന്റായ ഡാസ്റ്റി ഇറ്റലിയുടെ വിവിധ തരത്തിലുള്ള ക്ലീനിങ് ഉത്പന്നങ്ങള്‍ ഇനി മുതല്‍ യു.എ.യിലും. കമ്പനി അധികൃതര്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതുവെ രാസവസ്തുക്കള്‍ ഒന്നും ചേര്‍ക്കാതെ തന്നെ നിര്‍മ്മിക്കുന്ന ഡെസ്റ്റി ഉല്‍പന്നങ്ങള്‍ യൂറോപ്പ് മേഖലയില്‍ വളരെ പ്രശസ്തമാണെന്നും, ഉത്പന്നത്തിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി പത്രം ലഭിച്ചതാണന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

കമ്പനിയുടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ താമസിയാതെ യു.എ.യി ല്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡെസ്റ്റി ഇന്റര്‍നാഷണല്‍ സി.ഇ.ഒ യാര്‍ഖാന്‍, മിഡിലീസ്റ്റ് റീജനല്‍ മാനേജര്‍ ഖാലിദ്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ സല്‍മാന്‍ഖാന്‍, അല്‍വഫര്‍ ജനറല്‍ ട്രേഡിംങ് ഡയറക്ടര്‍ ഷെഫീക് തോട്ടന്‍,അബ്ദുള്ള തോട്ടന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications