മോദി ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിച്ചു; നിര്‍മ്മാണ വൈവിധ്യം മോദിയെ ആശ്ചര്യപ്പെടുത്തി
അബുദാബി: സന്ദര്‍ശിക്കുന്ന രാജ്യത്തെ മനോഹരവും, നിര്‍മ്മാണത്തില്‍ വൈവിധ്യം നിറഞ്ഞതുമായ കെട്ടിടങ്ങളും മന്ദിരങ്ങളും സന്ദര്‍ശിക്കുന്നത് മോദിയുടെ പതിവു രീതിയാണെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് തന്റെ യുഎഇ ലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കാന്‍ മോദി സമയം മാറ്റിവെച്ചതെന്നും ഇവര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നാണ് അബുദാബി ഗ്രാന്റ് മോസ്‌ക്. ഏതാണ്ട് 45 മിനിറ്റോളും പള്ളി സന്ദര്‍ശനത്തിനായി മാറ്റിവെച്ച മോദി പള്ളിയുടെ ഒട്ടുമിക്ക ഭാഗങ്ങളും ചുറ്റിക്കറങ്ങി കണ്ടു. വൈകീട്ട് 6.30 ഓടെ ഗ്രാന്റ് മോസ്‌കിലെത്തിയ മോദിയെ യുഎഇ യുവജന സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും സംഘവും പ്രധാന കവാടത്തില്‍ സ്വീകരിച്ചു. വ്യവസായികളായ എംഎ യൂസഫലിയും, ബിആര്‍ ഷെട്ടിയും, ഡോ.ശംസീര്‍ വയലിനും മോദിയെ സ്വീകരിക്കാന്‍ ഗ്രാന്റ് മോസ്‌കിലെത്തിയിരുന്നു.

തുടര്‍ന്ന് ഗ്രാന്റ് മോസ്‌കില്‍ സ്ഥിതി ചെയ്യുന്ന യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ഖബറിടം സന്ദര്‍ശിച്ചതിനു ശേഷമാണ് മോദി പള്ളിയിലേക്ക് പ്രവേശിച്ചത്. മോദിയെ ഒരു നോക്ക് കാണുവാനും ഫോട്ടോ എടുക്കാനുമായി നിരവധി പേര്‍ പള്ളിയുടെ പരിസരത്ത് തടിച്ചു കൂടിയിരുന്നു.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. മോസ്‌ക് സന്ദര്‍ശനത്തിനു ശേഷം മോദി ഐക്കാഡ് സിറ്റിയിലേക്ക് തിരിച്ചു.












Click it and Unblock the Notifications