ദുബായിയില്ഇനി കഥകളിയുടെ ഉത്സവ രാവുകള്‍
ദുബായ്: യുഎയിയിലെ കേരളീയ ക്ലാസിക്കല്‍ കലാസ്വാദകര്‍ക്ക് ആവേശം പകരുന്ന ഇന്റര്‍നാഷണല്‍ കൂടിയാട്ടം കഥകളി ഫെസ്റ്റിവല്‍ (IKKF) ''ഉത്സവം''പതിനൊന്നാം വര്‍ഷ പരിപാടികള്‍ ദുബായ് ജെംസ് വെല്ലിങ്ടന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 30 ഡിസംബര്‍ 1, 2 തീയതികളിലായി അരങ്ങേറും.

ദുബായ് ഇന്ത്യന്‍ കോണ്‍സിലേറ്റിന്റെ പരിപൂര്‍ണ സഹകരണത്തോടെ ഒരുക്കുന്ന ഉത്സവത്തിന് 2017 നവംബര്‍ 30ന് ഉച്ചയ്ക്ക് ഒരുമണിക്ക് കേളികൊട്ടോടെ കൊടികയറും. തുടര്‍ന്ന് ദുര്യോധനവധം കഥകളി വിസ്തരിച്ച്, നാട്ടിലെ അരങ്ങിലെന്നപോലെ അവതരിപ്പിക്കും. എഴുപത്തഞ്ചാംവയസ്സിലുംമുപ്പത്തഞ്ചിന്റെ ഊര്‍ജ്ജം മനസ്സിലും ശരീരത്തിലും കാത്തുസൂക്ഷിക്കുന്ന കഥകളിയിലെ അത്ഭുത പ്രതിഭ സദനം കൃഷ്ണന്‍കുട്ടി രൗദ്രഭീമനായി രംഗത്തെത്തുന്ന ഈ കളിയില്‍ കലാമണ്ഡലം കൃഷ്ണകുമാര്‍ (ദുര്യോധനന് ) കലാമണ്ഡലം ഹരി ആര്.നായര്‍ (ദുശ്ശാസനന് ) കലാമണ്ഡലം ശിവദാസ് (പാഞ്ചാലി ) കലാമണ്ഡലം കേശവന് നമ്പൂതിരി (ശകുനി ) കലാമണ്ഡലം ഹരിനാരായണന് (ശ്രീകൃഷ്ണന് ) കലാമണ്ഡലം അരുണ്‍ വാരിയര്‍ (ധര്‍മ്മപുത്രര്‍ ) എന്നീ പ്രഗത്ഭമതികള്‍ അരങ്ങില്‍ എത്തും.

പോരൂര്‍ ഉണ്ണിക്കൃഷ്ണന്റെ തായമ്പകയോടെ ഉത്സവത്തിന്റെ ഒന്നാംദിവസത്തിന് തിരശ്ശീല വീഴും. രാവിലെ പത്തുമണിക്ക് കൂടിയാട്ടത്തില്‍ കല്ല്യാണ സൗഗന്ധികം ഒന്നാംഭാഗത്തിന്റെ അവതരണത്തോടെ രണ്ടാം ദിവസപരിപാടികള്‍ ആരംഭിക്കുന്നു. സൂരജ് നമ്പ്യാര്‍ (ഭീമസേനന് ) പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ( ക്രോധവാസന് ) എന്നിവരാണ് കൂടിയാട്ടം അരങ്ങില്‍ അഭിനയിക്കുന്നത്. കഥകളിയില്‍ സന്താനഗോപാലം, ബാലിവിജയം കഥകളാണ് അവതരിപ്പിക്കുന്നത്. സന്താനഗോപാലത്തില്‍ കലാമണ്ഡലം കേശവന് നമ്പൂതിരി ബ്രാഹ്മണനായും കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനായും കലാമണ്ഡലം അരുണ്‍ വാരിയര്‍ ശ്രീകൃഷ്ണനായും ബാലിവിജയത്തില്‍ സദനം കൃഷ്ണന്‍കുട്ടി രാവണനായും കലാമണ്ഡലം ശിവദാസ് മണ്ഡോദരിയായും കലാമണ്ഡലം ഹരിനാരായണന് നാരദനായും കലാമണ്ഡലം ഹരി ആര് നായര്‍ ബാലിയായും രംഗത്തെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0551772897 website Traditionslive.org
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications