Get Updates
Get notified of breaking news, exclusive insights, and must-see stories!

'വായനക്കാരുടെ ലോകം' സംഗീത സാന്ദ്രമാക്കി ശ്രീകുമാരന്‍ തമ്പി

അറിവിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തരം പുസ്തകമേളകള്‍ക്കാകും. ഡി സി ബുക്‌സിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി: യുഎഇ വായന വര്‍ഷാചരണത്തോടനുബന്ധിച്ചു ഡി സി ബുക്‌സ് സംഘടിപ്പിച്ച വായനക്കാരുടെ ലോകം എന്ന പുസ്തകമേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , കവിയും ഗാനരചയിതാവും, സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ എത്തിയത് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. വായനക്കാരുടെ ലോകം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി, പുസ്തകമേള വന്‍ വിജയമായതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഈ നൂറ്റാണ്ടു അറിവിന്റെ നൂറ്റാണ്ടാണ്. അത് കൊണ്ട് തന്നെ വായനക്ക് വലിയ പ്രാധാന്യമുണ്ട്.

അറിവിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തരം പുസ്തകമേളകള്‍ക്കാകും. ഡി സി ബുക്‌സിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വായനക്കാരുടെ ലോകത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വെച്ചാണ് ശ്രീകുമാരന്‍ തമ്പി സദസ്സിനെ അഭിസംബോധന ചെയ്തത്. തനിക്കു ജീവിതത്തില്‍ അപ്രതീക്ഷിതമായ പല ആഘാതങ്ങളും സംഭവിച്ചിട്ടുണ്ട്.

sreekumaran--thampi

പലപ്പോഴും ഇനി ഒരു വരി പോലും എഴുതാനില്ല എന്ന് തോന്നും. തന്റെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം കരിഞ്ഞു പോയതായി തോന്നും. പക്ഷെ അപ്പോഴായിരിക്കും ഒരു കാറ്റടിക്കുന്നത്, ഒരു വസന്തത്തിന്റെ സുഗന്ധം മുഴുവന്‍ ആ കാറ്റ് തിരികെ കൊണ്ടു വരും. തന്റെ ഈ ജീവിതം തന്നെയാണ് കവിതകളിലും പാട്ടുകളിലും പ്രതിഫലിക്കുന്നത്.

കവിത തുളുമ്പുന്ന വാക്കുകളില്‍, ഹൃദയം കൊണ്ട് സംസാരിച്ചാണ് മലയാളത്തിന്റെ പ്രിയ കവി സദസ്സിനെ പിടിച്ചിരുത്തിയത്. തന്റെ പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ചും അതെഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും സരസമായി സംസാരിച്ച ശ്രീകുമാരന്‍ തമ്പി നീ എവിടെയായിരുന്നു എന്ന കവിതയും ആലപിച്ചു.

തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഹൃദയം കൊണ്ടെഴുതിയ കവിത എന്ന പരിപാടി നടന്നു. രണ്ടാഴ്ചയിലധികം നീണ്ടു നിന്ന വായനക്കാരുടെ ലോകം എന്ന പുസ്തകമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബുദാബി മദിനത് സയ്യദിലെ ടെന്റില്‍ നടന്ന പുസ്തകമേള സമാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+