Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷകൾക്ക് വിരാമം; ഒഴുക്കിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഷാർജ: യുഎഇ യിൽ കനത്ത മഴയിൽ ഡാം തകർന്ന് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം ഒമാനിലെ ഡാമിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയും യുഎഇ ൽ താമസക്കാരനുമായ ജോയിയുടെ മകൻ ആൽബർട്ട് ജോയിയുടെ മൃതശരീരമാണ് ഒമാൻ പോലീസ് കണ്ടെത്തിയത്. ആറ് ദിവസം മുൻപാണ് ഷാർജ ഖോർഫുക്കാനിൽ ജോയിയും മറ്റ് അഞ്ച് സുഹ്യത്തുക്കളും സഞ്ചരിച്ച വാഹനം ഖോർഫുക്കാനിലെ ഉറയ്യ തടാകത്തിന്നടുത്തുണ്ടായ ഡാം തകർച്ചയിൽ ഒഴുക്കിൽപ്പെടുന്നത്.

ജോയ് ഒഴികെയുള്ള സുഹ്യത്തുക്കൾ സംഭവത്തിൽ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും ജോയിയും വാഹനവും കാണാതാവുകയായിരുന്നു. തുടർന്ന് യുഎഇ പോലീസും സിവിൽ ഡിഫൻസും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയും പകലുമായി ശക്തമായ തിരച്ചിൽ നടത്തുകയായിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഡോഗ് സ്ക്വാഡ് വരെ തിരച്ചിലിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. സംഭവം നടന്ന പിറ്റെ ദിവസം അപകടത്തിൽപ്പെട്ട ഒഴുക്കിൽപ്പെട്ട വാഹനവും ആൽബർട്ട് ധരിച്ചിരുന്ന വസ്ത്രവും പോലീസ് കണ്ടെത്തിയിരുന്നു.

nri

റാസൽഖൈമ ബിർളാ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിലെ എൻജിനീയറിംങ് വിദ്യാർത്ഥിയായ ആൽബർട്ട് ജോൺ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹ്യത്തുക്കളോടപ്പം തടാകം കാണാൻ പോയത്. ആൽബർട്ടിനെ കാണാതായത് മുതൽ പ്രാർത്ഥനയിലായിരുന്ന കുടുംബത്തിന്റെയും സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് ആൽബർട്ടിൻറെ ചലനമറ്റ ശരീരം ഒമാനിലെ മദാ അണക്കെട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായ് പിതാവ് ജോയ് ഒമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+