കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മാസം പ്രായമായ കുഞ്ഞിന് ചികിത്സ ലഭിച്ചില്ല, അബുദാബിയിലെ 2 ആശുപത്രികള്‍ക്ക് 50,000ദിര്‍ഹം പിഴ

  • By Neethu
Google Oneindia Malayalam News

അബുദാബി: ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നാലു മാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു. വേണ്ടത്ര ചികിത്സ നല്‍കാന്‍ കഴിയാത രണ്ടു ആശുപത്രികള്‍ക്ക് അബുദാബി കോടതി 50,000 ദിര്‍ഹം വീതം പിഴ ചുമത്തി.

ശര്‍ഛിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആദ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

dubai

കുഞ്ഞിന്റെ അവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞിട്ടും അടിയന്തിര ചികിത്സ നല്‍കാന്‍ ഇവരും തയ്യാറായില്ല. കുഞ്ഞ് അവശനിലയിലായപ്പോഴാണ് ഡോക്ടര്‍മ്മാര്‍ ആന്റിബയോട്ടിക് നല്‍കുന്നത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍മ്മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണ കാരണം എന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അബുദാബി കോടതി നഷ്ടപരിഹാരം വിധിച്ചത്.

English summary
Death of 4-month-old girl: Family wins compensation Dh50,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X