അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിമാനത്താവളത്തില്‍ മരിച്ചു
അവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി സ്വദേശി ദുബായ് വിമാനത്താവളത്തില്‍ മരിച്ചു. വക്കം സ്വദേശി അബ്ദുല്‍ സത്താറാണ് മരിച്ചത്.
ഹാഇല്‍: ഹാഇലില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി സ്വദേശി ദുബായ് വിമാനത്താവളത്തില്‍ മരിച്ചു. വക്കം സ്വദേശി അബ്ദുല്‍ സത്താറാണ് മരിച്ചത്. ഫ്‌ളൈ ദുബൈ വിമാനത്തിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
ദുബായ് വിമാനത്താവളത്തില്‍ കണക്ഷന്‍ വിമാനം കാത്തിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടത്. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കുന്നില്‍ അബ്ദുല്‍ സത്താറിന്റെ മകനാണ്. മാതാവ് സംശത്ത് ബീവി, ഭാര്യ ഹീന. മുഹമ്മദ് നിസാന്‍ ഏക മകനാണ്.












Click it and Unblock the Notifications