ദുബായ്: ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം, അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും!!!
ദുബായ്: അബുദാബിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. 20 യാത്രക്കാരുമായെത്തിയ മിനിബസ് എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രൈം വരുന്നു.. ആമസോണില്‍ ഇനി അണ്‍ലിമിറ്റഡ് വീഡിയോയും ഫോട്ടോ
രാവിലെ എട്ട് മണിയോടെ അബുദാബിയിലേക്ക് കല്ലുമായെത്തിയ ട്രക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
റോഡിന് നടുവില്‍ നിര്‍ത്തിയിട്ട ട്രക്കാണ് അപകടകാരണമെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ലഫ്. ഖമീസ് മത്തര്‍ അല്‍ മസെയ്‌ന വ്യക്തമാക്കി. ഇതാണ് മരണസംഖ്യ ഉയരുന്നതിനും ഇടയാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിലേക്ക് നയിച്ചതായി ഖമീസ് മത്തര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.