ദുബായ്; 'മരമണ്ടനായ' കൊലയാളിക്ക് വധശിക്ഷ

ഒരു ദിവസം സ്ത്രീ ഉടമസ്ഥനില്ലാത്ത സമയം ഇന്ത്യക്കാരനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചതല്ലാതെ 'അരുതാത്തതൊന്നും' നടന്നില്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം.സ്ത്രീയുമായി ഒരിയ്ക്കല്‍ പോലും യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
കെട്ടിപ്പിടുത്തം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതി ഇന്ത്യക്കാരനെ വിളിയ്ക്കുകയും താന്‍ ഗര്‍ഭിണിയാണെന്നും ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മരമണ്ടനായ തന്റെ കക്ഷി ജോലിക്കാരിയുടെ വാക്കുകളെ വിശ്വസിയ്ക്കുകയായിരുന്നെന്ന് പ്രതിഭാഗം വക്കീല്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
അതിന് ശേഷം സ്ത്രീയുടെ ശവശരീരം ബാത്ത് ടബ്ബിനുള്ളിലിട്ട് വീടിന് തീയിട്ടു. തെളിവ് നശിപ്പിയ്ക്കാനാണ് ഇങ്ങനെ ചെയ്തതെങ്കിലും വെള്ളം നിറഞ്ഞ ബാത്ത് ടബ്ബില്‍ തീപിടിച്ചില്ല. അതിനാല്‍ തന്നെ ഇന്ത്യക്കാരന്‍ കുടുങ്ങുകയും ചെയ്തു. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗര്‍ഭത്തെപ്പറ്റിയുള്ള പ്രതിയുടെ മണ്ടന്‍ ചിന്തകളാണ് തൂക്കുകയര്‍ വരെ എത്തിച്ചതെന്ന് ഇയാളുടെ അഭിഭാഷകന്‍ പറയുന്നു.












Click it and Unblock the Notifications