കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ ഭീകരാക്രമണം പ്രതികള്‍ വധ ശിക്ഷ അര്‍ഹിക്കുന്നു; ബഹറിന്‍ ആഭ്യന്തര മന്ത്രി

Google Oneindia Malayalam News

മനാമ: രാജ്യത്ത് ഒരു വിധത്തിലുമുള്ള ഭീകര പ്രവര്‍ത്തനവും അനുവധിക്കുകയില്ലെന്നും പ്രതികള്‍ക്ക് കനത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്നും ബഹറിന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അറിയിച്ചു.
സിത്ര ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മനാമ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച അന്തിമ പ്രാര്‍ത്ഥനകള്‍ക്ക് നേത്യത്ത്വം കൊടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രതികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വധ ശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും ഇവര്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ധേഹം വ്യക്തമാക്കി.

terrorist


ഇത്തരക്കാര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ മറ്റുള്ളവര്‍ക്ക് പാഠമായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. അന്തിമ പ്രാര്‍ത്ഥനകളില്‍ പാക്കിസ്ഥാന്‍ അംബാസിഡറും മരിച്ച പാക്കിസ്ഥാന്‍ സ്വദേശികളായ പോലീസുകാരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.
ജുലൈ 28 ന് കാലത്ത് സിത്രയിലെ ഒരു പ്രൈമറി സ്‌കൂള്‍ പരിസരത്ത് അക്രമികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളായ രണ്ട് പോലീസുകാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. മരിച്ച പോലീസുകാരുടെ മ്യതദേഹം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതേക വിമാനത്തില്‍ പാക്കിസ്ഥാനിലേക്ക് കൊണ്ടു പോയി.

English summary
Death sentence for murder blast in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X