സൗദിയില്‍ ഇഖാമ പിന്‍വലിക്കുന്നു !!!
റിയാദ്: വരുന്ന ഒക്ടോബര്‍ മാസം മുതല്‍ വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയ്ക്ക് പകരം 5 വര്‍ഷം കാലാവധിയുള്ള ഹുവിയ്യത് മുഖീം കാര്‍ഡ് ഏര്‍പ്പെടുത്താന്‍ സൗദി ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.
താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം റിയാദില്‍ നടത്തിയ പരിപാടിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി നീട്ടല്‍, പേരുമാറ്റം തുടങ്ങി സമഗ്രമായ പരിഷ്‌കാര നടപടികള്‍ക്ക് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു. മുന്‍ കാലങ്ങളില്‍ പുസ്തക രൂപത്തിലായിരുന്ന ഇഖാമ കഴിഞ്ഞ ഏഴു വര്‍ഷം മുമ്പാണു കാര്‍ഡു രൂപത്തിലാക്കിയത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കുന്ന കാര്‍ഡ് തട്ടിപ്പുകളും, അനധിക്രത പ്രവര്‍ത്തനങ്ങളും കണ്ടെത്തുവാനും തടയുവാനും കഴിയുന്നതായിരിക്കുമെന്ന് അധിക്രതര്‍ അവകാശപ്പെട്ടു. നിലവില്‍ വര്‍ഷം തോറും പുതുക്കേണ്ടി വരുന്ന ഇഖാമയ്ക്കു പകരം 5 വര്‍ഷം കാലാവധിയുള്ളതാണ് മുഖീം കാര്‍ഡ്. എന്നാല്‍ തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ സൗകര്യാര്‍ത്ഥം ഒന്നോ രണ്ടോ വര്‍ഷത്തേക്കുള്ള കാര്‍ഡുകളും താമസ കുടിയേറ്റ വകുപ്പു നല്‍കുന്നതായിരിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന കാര്‍ഡു സംബന്ധമായ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനും സംവിധാനമുണ്ടാകും. സൗദിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പുര്‍ണ്ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുത്തുന്നത്.












Click it and Unblock the Notifications