ഡെല്‍റ്റാ ഗ്രൂപ്പ് ദുബായിയില്‍ പുതിയ സര്‍വീസ് സംവിധാനം ആരംഭിച്ചു
ദുബായ് : പ്രമുഖ വ്യവസായ സ്ഥാപനമായ ഡെല്‍റ്റാ ഗ്രൂപ്പ് പുതിയ മള്‍ട്ടി സര്‍വീസ് സംവിധാനം ആരംഭിച്ചു. ദുബായ് നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലാണ് 2,50,000 ചതുരശ്ര അടിയിലുള്ള സ്റ്റേറ്റ് ഓഫ് ദി ആര്‍ട് സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് ചെയര്‍മാനും എംഡിയുമായ കബീര്‍ ജലാലുദ്ദീന്‍ പറഞ്ഞു.

ഡെല്‍റ്റ പ്രിന്റിങ് പ്രസ്, ബ്രാന്‍ഡ് സ്‌കേപ് അഡ്വര്‍ടൈസിങ്, മാജിക് സ്‌ക്രീന്‍, പള്‍പ്പ്, ഡെല്‍റ്റ ലേബല്‍സ്, ഡെല്‍റ്റ ഇന്റീരിയര്‍സ് തുടങ്ങിയ കമ്പനികള്‍ ഇനി ഒരൊറ്റ ഗ്രൂപ്പിനു കീഴിലായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടിയതാണ് പുതിയ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യുറോപ്പില്‍ നിന്നുള്ള ബിസിനസും ഡെല്‍റ്റ ഗ്രൂപ്പ് സ്വന്തമാക്കിയതായി ഗ്രുപ്പ് അവകാശപ്പെടുന്നു. പുതിയ സംവിധാനം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനാകുമെന്നും ഈ വര്‍ഷം 20 ശതമാനം വരുമാനം വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കമ്പനി അവകാശപ്പെടുന്നു. ഡെല്‍റ്റാ ഗ്രൂപ്പ് സിഇഒയും കണ്‍സള്‍ട്ടന്റുമായ ഖലീല്‍ ബറാഖത്, റാഫേല്‍ തോമസ്, കലീം, ജസ്വന്ത് സിങ്, മേസന്‍ എതിബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications