കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് താമസകുടിയേറ്റ വകുപ്പ് 176 ജീവനക്കാരെ ആദരിച്ചു

Google Oneindia Malayalam News

ദുബായ്: 2014 ല്‍ മികച്ച സേവനങ്ങള്‍ കാഴ്ച്ചവെച്ച 176 ജീവനക്കാരെ ദുബായ് എമിഗ്രേഷന്‍ അംഗികാര പത്രം നല്‍കി ആദരിച്ചു. ദുബായ് ജെ.ഡെബ്ല്യു ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാഷിദ് അല്‍ മറിയാണ് ജീവനക്കാര്‍ക്ക് അംഗികാര പത്രം നല്‍കിയത്.

ക്യത്യ നിര്‍വഹണത്തില്‍ മികച്ച മികവുകള്‍ പ്രകടിപ്പിച്ച ജി ഡി ആര്‍ എഫ് എ യുടെ വിവിധ ഡിപാര്‍ട്ടുമെന്റുകളെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. ക്യത്യ നിര്‍വഹണത്തില്‍ അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരെ കണ്ടത്തി അവര്‍ക്ക് മികച്ച അംഗികാരം നല്‍കുന്നതില്‍ ദുബൈ ഗവണ്‍മെന്റ് എന്നും മുന്നില്ലാണ്. ഈ രംഗത്ത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ ഉറച്ച പിന്തുണ എടുത്തു പറയേണ്ടതാണെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

gdrfa

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈയിലേക്ക് എത്തുന്ന ജനങ്ങള്‍ക്ക് ഇനിയും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഇത്തരം അംഗികാരങ്ങള്‍ ജീവനക്കാര്‍ക്ക് പ്രചോദനമാകട്ടെ എന്ന് ആദ്ധേഹം അംശസിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ദുബൈ എയര്‍പോര്‍ട്ട് , ഇന്‍വെസ്റ്റിഗേഷന്‍ ,റസിഡന്‍സി ഡിപാര്‍ട്ട്‌മെന്റ്, ആമരിയ പോര്‍ട്ട്, ലോക്കല്‍ പാസ്‌പോര്‍ട്ട് വിഭാഗം ,മിഡിയ മോണിറ്ററിംഗ് ഓഫീസ് ,ഐ ടി തുടങ്ങിയവ പ്രത്യേക അംഗികാരങ്ങള്‍ നേടി.

almari1

ദുബൈ എമിഗ്രേഷന്‍ ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ,ദുബായ് പോലിസ് മേധാവികള്‍,അജ്മാന്‍,ഷാര്‍ജ താമസ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥര്‍ ,വിവിധ മേധാവികള്‍,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

English summary
Department of Immigration and Emigration Office in Dubai honored workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X