രാജ്യത്തെത്തുന്ന സന്ദര്‍ശകരെ ചിരിച്ച് സ്വാഗതം ചെയ്യാന്‍ ദുബായ് ഭരണാധികാരിയുടെ ആഹ്വാനം
ദുബായ് :അറബ് സംസ്‌കാരത്തിന്റെ തനത് ശൈലിയില്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ദുബായ്: താമസകുടിയേറ്റ വകുപ്പ് രാജ്യത്തെ വിദേശികളായ ജീവനകാര്‍ക്ക് പഠന ക്ലാസുകള്‍ സംഘടിപ്പിച്ചു. ദുബായിലെ പ്രമുഖ ട്രെയിനിങ് മനേജ്‌മെന്റ് സ്ഥാപനമായ ബൂസ്റ്റ്റ്റുമായി സഹകരിച്ചാണ് രാജ്യത്തിന്റെ മഹത്തായ അതിഥി മര്യാദകളും അറബ് സംസ്‌കാരവും എന്ന വിഷയത്തിലുള്ള പരിശിലനം നല്‍കിയത്. ഒമാന്‍, ഇന്ത്യ, ബംഗ്ലോദേസ്, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യത്ത് നിന്നുള്ള 16 ജീവനക്കാരാണ് പഠന ക്ലാസില്‍ പങ്കെടുത്തത്.
താമസകുടിയേറ്റ വകുപ്പില്‍ സേവനം തേടിയെത്തുന്ന ഉപഭോക്താക്കളുമായും ഉദ്യോഗസ്ഥരുമായും നല്ല രീതിയില്‍ ഇടപെടുന്നതിനും രാജ്യത്തിന്റെ പാരമ്പര്യം കാത്തു സുക്ഷിക്കുന്നതിനുമാണ് വിദേശികളായ ജീവനകാര്‍ക്ക് ഇത്തരത്തിലുള്ള പഠന രീതിക്ക് ദുബായ് എമിഗ്രേഷന്‍ രൂപം നല്‍കിയത്.

രാജ്യത്ത് എത്തുന്ന സന്ദര്‍ശകരെ നല്ല രീതിയിലും പുഞ്ചിരിച്ച് കൊണ്ടുമാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്യേണ്ടതെന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായി സേവനത്തിന്റെ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിലുള്ള പെരുമാറ്റ ചട്ടം നടപ്പില്ലാക്കാന്‍ വിവിധങ്ങളായ പഠനപരിശിലന പദ്ധതികള്‍ക്ക് വകുപ്പ് രൂപം നല്‍കിയിട്ടുണ്ടെന്ന് ജി ഡി ആര്‍ എഫ് എ ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറുര്‍ പറഞ്ഞു.

ജീവനക്കാരുടെ സേവന മികവുകള്‍ കുടുതല്‍ മികവുറ്റതാക്കാന്‍ ഇത്തരം പഠന രീതികള്‍ ഏറെ സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. രണ്ട് ദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. ക്ലാസില്‍ പങ്കെടുത്ത 16 വിദേശ ജീവനകാര്‍ക്കും വകുപ്പ് പഠന പൂര്‍ത്തിക്കരിച്ചത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications