ഷാര്‍ജ:മികച്ച ഡ്രൈവര്‍മാര്‍ക്ക് കൈനിറയെ സമ്മാനം
ഷാര്‍ജ: സുരക്ഷിതമായി വാഹനമോടിയ്ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കി ഷാര്‍ജ ഭരണാധികാരികള്‍. ട്രാഫിക് നിയമങ്ങള്‍ പാലിയ്ക്കുകയും മികച്ച രീതിയില്‍ വാഹനമോടിയ്ക്കുകയും ചെയ്ത 2,404 ഡ്രൈവര്‍മാര്‍ക്കാണ് സര്‍ക്കാരിന്റെ സമ്മാനം ലഭിച്ചത്. ഷോപ്പിംഗ് വൗച്ചറുകളാണ് ഇത്തവണ സമ്മാനമായി ലഭിച്ചത്.
120,200 ദിര്‍ഹത്തിന്റെ സമ്മാനമാണ് വിതരണം ചെയ്തത്. ഓരോ ഷോപ്പിംഗ് വൗച്ചറും 50 ദിര്‍ഹത്തിന്റെതാണ്. നമല്ല പെരുമാറ്റമുള്ള പൊതുമേഖല ഡ്രൈവര്‍മാര്‍, മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. 2011 ല്‍ ആരംഭിച്ച് ഷുക്രാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഷാര്‍ജ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സമ്മാനം വിതരണം ചെയ്തത്.

മികച്ച ഡ്രൈവര്‍മാരെ അംഗീകരിയ്ക്കുന്നതിനും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമാണ് ഇത്തരം സമ്മാന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വനിത ഡ്രൈവര്‍മാരും സമ്മാനത്തിന് അര്‍ഹരായി. ഡ്രൈവര്‍മാരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരിശീലന പരിപാടികള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications