അബുദാബി;ഐഡി കാര്‍ഡ് പത്ത് വര്‍ഷത്തേയ്ക്ക് 3500 രൂപ
അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിയ്ക്കുന്നതിന്റെ ആദ്യഘട്ടം 2013 ഡിസംബറില്‍ ആരംഭിയ്ക്കുമെന്ന് എമിറേറ്റ്‌സ് ഐഡന്റി അതോറിറ്റി(എമിറേറ്റ് ഐഡി) നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ഷെയ്ഖ് ഹാസ സയീദ് അല്‍ നാഹ്യാന്‍ പറഞ്ഞു. എമിറേറ്റ് ഐഡിയുടെ ബോര്‍ഡ് മീറ്റിംഗിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കാണ് ഐഡി കാര്‍ഡ് അനുവദിയ്ക്കുന്നത്.

ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ ഐഡി കാര്‍ഡുകള്‍ പുതുക്കാനും പുതിയവ എടുക്കാനുമുള്ള അവസരം ഉണ്ടായിരിയ്ക്കും പത്ത് വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡിനായി 3500 രൂപയാണ് സ്വദേശികളില്‍ നിന്ന് ഈടാക്കുന്നത്. അഞ്ച് വര്‍ഷത്തേയ്ക്ക് 1700 രൂപയും ഈടാക്കും.
ആദ്യഘട്ടത്തില്‍ സ്വദേശികളെ മാത്രം ഉള്‍പ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്. ഐഡി കാര്‍ഡുകള്‍ അനുവദിയ്ക്കുന്നതിലൂടെ രാജ്യത്തെ വികസനത്തെ ത്വരിതപ്പെടുത്താനാണ് ഭരണാധികാരികള്‍ ശ്രമിയ്ക്കുന്നതെന്നും എമിറേറ്റ്‌സ് ഐഡി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതോറിറ്റിയുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് പുറത്ത് നിന്ന് ഒരു ഓഡിറ്ററുടെ സേവനം ഉറപ്പ് വരുത്തുമെന്നും യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനിലൂടെ നടക്കുന്ന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പും പുതിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണത്തിലൂടെ അവസാനിയ്ക്കുമെന്നും അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നു.












Click it and Unblock the Notifications