അബുദാബി റോഡുകളില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ 2000 ദിര്‍ഹം!12 ബ്ലാക്ക് പോയിന്റും
അബുദബി: സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ പിറകില്‍ നിന്നും ഹോണിടച്ചുള്ള ശീലം അബുദാബിയിലും തുടര്‍ന്നാല്‍ പണികിട്ടും. ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദബി പോലിസ് മുന്നറിയിപ്പ് നല്കി.
ചില ഡ്രൈവര്‍മാരുടെ ഹോണടി കേട്ടാല്‍ ഇവര്‍ മല്‍സരയോട്ടത്തിന് ഇറങ്ങിയതാണെന്ന് തോന്നുമെന്ന് പോലിസ് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായി ഹോണടിക്കുന്നതും ഹെഡ്ലൈറ്റ് തെളിയിക്കുന്നതും മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാനും അതുവഴി അപകടം ക്ഷണിച്ചുവരുത്താനും കാരണമാവും. അച്ചടക്കത്തോടെ വാഹനമോടിക്കാത്തവരെ അത് ശീലിപ്പിക്കാന്‍ പിഴയല്ലാതെ വേറെ വഴിയില്ലെന്നും പോലിസ് പറഞ്ഞു.

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ 800 ദിര്‍ഹമും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. 50 ശതമാനത്തില്‍ കൂടുതല്‍ കാഴ്ച മറക്കുന്ന സ്റ്റിക്കര്‍ ഗ്ലാസ്സിനൊട്ടിച്ചാല് 1500 ദിര്‍ഹം കൊടുക്കണം. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ചാലാണ് ശരിക്കും പണി കിട്ടുക. 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കുന്നതിനു പുറമെ, രണ്ട് മാസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിച്ചാല്‍ 20,000 ദിര്‍ഹമാണ് പിഴ. 23 ബ്ലാക്ക് പോയിന്റും 60 ദിവസം വാഹനം പിടിച്ചെടുക്കലും. അതിനു പുറമെ തടവ് ശിക്ഷ എത്രയെന്ന് കോടതി തീരുമാനിക്കും. മൊട്ടയായ ടയര്‍ ഉപയോഗിച്ചാലുമുണ്ട് ശിക്ഷ- 500 ദിര്‍ഹം ഫൈനും നാല് ബ്ലാക്ക് പോയിന്റും. ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് ഫൈന്‍. കൂടെ 12 ബ്ലാക്ക് പോയിന്റും രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പോകും. നാല് ബ്ലാക്ക് പോയിന്റ് കിട്ടുകയും ചെയ്യും. ലൈസന്‍സില്ലാതെ ടാക്സി ഓടിച്ചാല്‍ 3000 ദിര്‍ഹമും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications