കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;പ്രവാസികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡിന് 8500 രൂപ

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: പ്രവാസികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നീക്കം. ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച് പുതിയ പ്രമേയം പാസാക്കിയിരിയ്ക്കുന്നത്. സ്വദേശികളല്ലാത്ത താമസക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് അനുവദിയ്ക്കുന്നതിനും കാര്‍ഡ് പുതുക്കി നല്‍കുന്നതിനും 8,500 രൂപ ഈടാക്കാനാണ് പ്രമേയത്തില്‍ പറയുന്നത്.

രാജ്യത്തെ എല്ലാ വിദേശികള്‍ക്കും പ്രായഭേദമന്യേ ഇതേ തുക തന്നെ ഈടാക്കാനാണ് നിര്‍ദ്ദേശം. സെപ്റ്റംബര്‍ 30 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രവാസികള്‍ക്കും കുറഞ്ഞ നിരക്കില്‍ ചികിത്സയും ചികിത്സയ്ക്കുള്ള മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. സെപ്റ്റംബര്‍ 24നാണ് ഹെല്‍ത്ത് കാര്‍ഡിന് ഈടാക്കുന്ന നിരക്കുകളെപ്പറ്റി ആരോഗ്യമന്ത്രാലയം പറഞ്ഞത്.

ഹെല്‍ത്ത് കാര്‍ഡ് നഷ്ടമായവര്‍ക്ക് പുതിയ കാര്‍ഡ് അനുവദിയ്ക്കുന്നതിനായി 8,500 രൂപയ്ക്ക് പുറമെ അധിക ചാര്‍ജ്ജായി 5000 രൂപ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ ചികിത്സയ്ക്ക് എത്തുന്നവരില്‍ നിന്ന് ഇരട്ടിപ്പണം ഇടാക്കാനും നിര്‍ദ്ദേശമുണ്ട്.

English summary
A Cabinet resolution, issued by His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, levying Dh500 for issuing and renewing health cards for non-nationals of all ages will go into force as of September 30, the Ministry of Health announced on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X