അബുദാബി; പൊതുസ്ഥലങ്ങളില്‍ കാര്‍ കഴുകിയാല്‍ പിഴ
അബുദാബി: അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ വച്ച് വാഹനങ്ങള്‍ കഴുകുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ അബുദാബി മുന്‍സിപ്പാലിറ്റി തീരുമാനിച്ചു. പൊതുജനാരോഗ്യ വകുപ്പാണ് കാര്‍ കഴുകുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ശ്രമിയ്ക്കുന്നത്. 8,400 രൂപയാണ് ഇത്തരക്കാരില്‍ നിന്ന് പിഴയായി ഈടാക്കുന്നത്. 119 പേര്‍ക്ക് പിഴ അടയ്ക്കാനുള്ള ഉത്തരവ് ഇതിനോടകം തന്നെ നല്‍കി.പൊതു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍ റുമൈത്തിയാണ് പിഴ ഈടാക്കുന്ന കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിനും വ്യക്തി ശുചിത്വം പാലിയ്ക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ നീക്കം. വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ കഴുകുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പിഴ ഈടാക്കുകയേ മാര്‍ഗമുള്ളൂ.

പൊതുസ്ഥലങ്ങള്‍, തെരുവുകള്‍, കെട്ടിടങ്ങള്‍ക്ക് മുന്‍വശം എന്നിവിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ കഴുകാന്‍ പാടില്ലെന്നതാണ് നിര്‍ദ്ദേശം. പൊതു സ്ഥലങ്ങളില്‍ കാറുകള്‍ കഴുകുന്നത് മൂലം ഉണ്ടാകുന്ന മലിനജലം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അല്‍ റുമൈത്തി പറഞ്ഞു. മാത്രമല്ല ഇത്തരം ജലം റോഡുകളിലും മറ്റും കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകാനും രോഗങ്ങള്‍ ഉണ്ടാക്കാനും ഇടായാക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications