കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ മണി എക്‌സ്‌ചേഞ്ചില്‍ വന്‍ മോഷണ ശ്രമം, മോഷ്ടിക്കാന്‍ ശ്രമിച്ചത് 970,000 ദിര്‍ഹം

അബുദാബി മണി എക്സ്ചേഞ്ചില്‍ വന്‍ മോഷണ ശ്രമം. 970,000 ദിര്‍ഹം മോഷ്ടിക്കാന്‍ ശ്രമിച്ചു. മോഷണം നടത്താന്‍ ശ്രമിച്ചത് ആറംഗ ആഫ്രിക്കന്‍ സംഘം.

  • By Gowthamy
Google Oneindia Malayalam News

അബുദാബി: അബുദാബിയില്‍ മണി എക്‌സ്‌ചേഞ്ചില്‍ മോഷണം ശ്രമം പോലീസ് തകര്‍ത്തു. മോഷമം നടത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 'ഡാര്‍ക്ക് സ്‌കൈ' എന്ന് പേരുള്ള ആഫ്രിക്കന്‍ സംഘമാണ് മോഷണ ശ്രമത്തിനു പിന്നില്‍. മോഷ്ടിക്കാന്‍ ശ്രമിച്ച 970,000 ദിര്‍ഹം പോലീസ് കണ്ടെടുത്തു. മുസഫയിലെ മണിഎക്‌സ്‌ചേഞ്ചിലാണ് മോഷണ ശ്രമം നടന്നത്.

30നും 35 വയസിനും ഇടയില്‍ പ്രായമുള്ള ആഫ്രിക്കന്‍ സംഘമാണ് മോഷണത്തിന് ശ്രമിച്ചത്. ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പണം പോലീസ് കണ്ടെടുത്തു. ഇവരെ പൊതു വിചാരണയ്ക്ക് വിധിച്ചിട്ടുണ്ട്.

 നിരീക്ഷണം

നിരീക്ഷണം

വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് സഘം മോഷണം നടത്തിയിരിക്കുന്നത്. മോഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ മണി എക്‌സ്‌ചേഞ്ചിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു.

ഉപയോഗിച്ചത് ഇരുമ്പ് ഉപകരണങ്ങള്‍

ഉപയോഗിച്ചത് ഇരുമ്പ് ഉപകരണങ്ങള്‍

ഇരുമ്പ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. മണി എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തന സമയത്ത് തന്നെയായിരുന്നു മോഷണമെന്നും പോലീസ്.

 30നും 35നും ഇടയില്‍ പ്രായം

30നും 35നും ഇടയില്‍ പ്രായം

ആഫ്രിക്കയില്‍ നിന്നുള്ള ആറംഗ സംഘമാണ് മോഷണ ശ്രമത്തിനു പിന്നില്‍. 'ഡാര്‍ക്ക് സ്‌കൈ' എന്ന സംഘമാണ് മോഷണ ശ്രമത്തിനു പിന്നില്‍. 30 നും 35 നും ഇടയില്‍ പ്രായമുള്ളവനരാണ് മോഷണ ശ്രമത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.

 പണം പിടിച്ചെടുത്തു

പണം പിടിച്ചെടുത്തു

മോഷണം നടന്ന ഉടന്‍ തന്നെ പോലീസ് മോഷണ സംഘത്തെ അറസ്റ്റ് ചെയ്തു. ദുബായ്, ഷാര്‍ജ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സംയുക്ത സംഘമാണ് അന്വേഷണം നടത്തിയത്. സംഘം മോഷ്ടിച്ച 970,000 ദിര്‍ഹം പോലീസ് കണ്ടെത്തി.

 വിദഗ്ധ നീക്കം

വിദഗ്ധ നീക്കം

അന്വേഷണം വഴി തെറ്റിക്കാന്‍ സംഘം വിദഗ്ധ നീക്കം നടത്തിയിരുന്നു. ചില ഫോണുകളും ഫോണ്‍ വിളിക്കാനുള്ള ഡയല്‍ അപ് കാര്‍ഡുകളും മോഷണം നടത്തിയ സ്ഥലത്ത് ഉപേക്ഷിച്ചത് അന്വേഷണം വഴി തെറ്റിക്കാനാണെന്ന് സംഘം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ ഡയല്‍ അപ് കാര്‍ഡുകള്‍ യുഎഇക്ക് പുറത്തുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തവയായിരുന്നു.

 പോലീസിനെ സംശയത്തിലാക്കാന്‍

പോലീസിനെ സംശയത്തിലാക്കാന്‍

പോലീസിനെ സംശയത്തിലാക്കാന്‍ സംഘം ഉപയോഗിച്ച വാഹനങ്ങളും മാറ്റിക്കൊണ്ടിരുന്നു. മോഷണ സ്ഥലത്തു നിന്ന് കടക്കാന്‍ ഉപയോഗിച്ച വാഹനം ഇവര്‍ ഉപേക്ഷിച്ചിരുന്നു. മറ്റൊരു വാഹനത്തിലാണ് ഷാര്‍ജയിലേക്ക് കടന്നത്.

 അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഘത്തെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും പണം കണ്ടെത്താനായതും പോലീസിന്റെ സമയോചിത ഇടപെടലുകൊണ്ടാണെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. റഷീദ് ബു റഷീദ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

English summary
The Abu Dhabi Police have busted a gang called 'Dark Sky' which carried out a daring Dh970,000 robbery at a money exchange office in Mussafah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X