കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുടെ മരണ കാരണം മെനിഞ്ചൈറ്റിസ് അല്ല; ഡിഎച്ച്എ

Google Oneindia Malayalam News

ദുബായ്: സിലിക്കണ്‍ ഒയാസീസിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പെട്ടന്നുള്ള മരണം മെനിഞ്ചൈറ്റിസ് മൂലമല്ലെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോര്‍ട്ട്. കുട്ടിയുടെ മരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലടക്കം ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് തല്‍കാലം വിരാമമായിരിക്കുകയാണ്. കുട്ടി മരിക്കാനിടയായത് പകര്‍ച്ചവ്യാധിയായ മെനിഞ്ചൈറ്റിസ് മൂലമാണെന്ന് പ്രചരിച്ചതോടെ അതെ സ്‌കൂളില്‍ പഠിക്കുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കളില്‍ ആശങ്ക പരത്തിയിരുന്നു. സംഭവം അറിഞ്ഞതിനെതുടര്‍ന്നാണ് ഡിഎച്ച്എ വിശദമായ അന്യേഷണം നടത്തുകയും മെനിഞ്ചൈറ്റിസല്ലന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.

suicide

ഡിഎച്ച്എ അധിക്രതര്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ച് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തിനുള്ള കാരണം ഇനിയും സ്ഥിരീകരിച്ചില്ലെന്നാണ് സൂചന.

English summary
DHA rules out meningitis, death of school student still under probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X