കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓവര്‍ടേക്കിംഗിനെ ചൊല്ലി അടിപിടി; വന്‍തുക പിഴ ചുമത്തി ദുബായ് കോടതി, കണ്ണുതള്ളി പ്രവാസി ഡ്രൈവര്‍!!

Google Oneindia Malayalam News

ദുബായ്: ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വെച്ച് തര്‍ക്കവും അടിപിടിയുമുണ്ടാക്കിയ സംഭവത്തില്‍ പ്രവാസിക്ക് 10000 ദിര്‍ഹം (2,24,295.74 രൂപ) പിഴ ശിക്ഷ വിധിച്ച് യു എ ഇ കോടതി. ദുബായിലെ അല്‍ ഖലീല്‍ സ്ട്രീറ്റില്‍ വെച്ചുണ്ടാക്കിയ അടിപിടിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

34 കാരനായ യൂറോപ്യന്‍ പൗരനാണ് 10000 ദിര്‍ഹം പിഴയ്ക്ക് ശിക്ഷയ്ക്ക് വിധേയനായത്. ഇയാളുടെ മര്‍ദ്ദനമേറ്റ മറ്റൊരു ഡ്രൈവറുടെ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. കേസിനാസ്പദമായ സംഭവം ഇങ്ങനെയാണ്...

1

ദുബായിലെ ജബല്‍ അലിയില്‍ നിന്ന് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള ദിശയില്‍ അല്‍ ഖലീല്‍ സ്ട്രീറ്റിലൂടെ വാഹനം ഒടിക്കുകയായിരുന്നു താന്‍ എന്നാണ് പരാതിക്കാരന്‍ പറയുന്നത്. തന്റെ വാഹനം അനുവദനീയമായ വേഗതയില്‍ ആയിരുന്നു എന്നും ചട്ടപ്രകാരം റോഡിന്റെ ഇടത്തേ അറ്റത്തെ ലേനിലൂടെയായിരുന്നു യാത്ര എന്നും പരാതിക്കാരന്‍ പറയുന്നു.

ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

2

എന്നാല്‍ കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ തന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനായി തന്റെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഹൈ ബീം ഉപയോഗിച്ച് സിഗ്നല്‍ നല്‍കാനായി ശ്രമിച്ചു. എന്നാല്‍ മുന്നില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. തനിക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്നു.

യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനംയുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

3

എന്നാല്‍ മുന്നിലുണ്ടായിരുന്ന വാഹനം ഫാസ്റ്റ് ലേനില്‍ നിന്ന് മാറായില്ല. അതിനാല്‍ വലത് വശത്തുള്ള ലേനിലൂടെ സമാന്തരമായി മുന്നോട്ട് നീങ്ങി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ മുന്നിലുള്ള വാഹനം തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാതെ പെട്ടെന്ന് ലേന്‍ മാറി മുന്നിലെത്തി എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയേയും പീഡിപ്പിച്ചു, അറസ്റ്റ്ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയേയും പീഡിപ്പിച്ചു, അറസ്റ്റ്

4

പിന്നീട് തൊട്ടടുത്ത ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുന്നത് വരെ തനിക്ക് ഈ വാഹനത്തിന്റെ പിറകിലൂടെ തന്നെ പോകേണ്ടി വന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. അതിന് ശേഷം ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി പിന്നിലേക്ക് വരികയും ഇത് കണ്ട് ഗ്ലാസ് തുറന്ന് സംസാരിക്കാനൊരുങ്ങിയ തന്റെ മുഖത്ത് ശക്തമായി ഇടിച്ചു എന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

5

ഇതോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഡ്രൈവറെ പരിശോധിച്ച ഫോറന്‍സിക് സംഘം ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. മര്‍ദനത്തില്‍ പരാതിക്കാരന് പരിക്കേറ്റതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ തന്റെ ഭാഗം വിശദീകരിച്ച് മര്‍ദ്ദിച്ച ഡ്രൈവര്‍ രംഗത്തെത്തി. എന്നാല്‍ കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. വിചാരണ പൂര്‍ത്തിയാക്കിയ കോടതി, മര്‍ദിച്ച ഡ്രൈവറിന് 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.

English summary
dispute over overtaking; Dubai court imposes huge fine on non-resident driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X