Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയ ചതിച്ചു, ഈദിന് ഇറച്ചിവെട്ടാന്‍ പോയ ഡോക്ടര്‍ അകത്തായി!

അതിലിപ്പോള്‍ എന്താണ് ഇത്ര വലിയ പ്രശ്‌നം. ഒരു കണക്കിന് പറഞ്ഞാല്‍ എല്ലാ ഡോക്ടര്‍മാരും അറവുകാരല്ലേ - ഈദിന് ഇറച്ചിവെട്ടാന്‍ പോയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത കേട്ട ഒരാളുടെ പ്രതികരണമാണിത്. ലോകത്ത് ഇത്രയധികം ചികിത്സാതട്ടിപ്പുകള്‍ നടക്കാന്‍ കാരണം ഡോക്ടര്‍മാര്‍ അറവുകാരെ പോലെ പെരുമാറുന്നത് കൊണ്ടാണ് എന്നാണ് സാറ എന്ന കുവൈത്തുകാരി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

പെരുന്നാളിന് വീടുകളിലെത്തി ആടിനെ അറുത്ത അറബ് ഡോക്ടറാണ് കുവൈത്തില്‍ അറസ്റ്റിലായത്. അറവുകാരുടെ ലൈസന്‍സ് ഇല്ലാതെയായിരുന്നു ഡോക്ടര്‍ പെരുന്നാള്‍ ആടുകളെ അറക്കാനായി വീടുകളില്‍ പോയത്. മാത്രമല്ല, ആടിനെ അറക്കുമ്പോള്‍ സൂക്ഷിക്കേണ്ട നിര്‍ദേശങ്ങളും ഇയാള്‍ പാലിച്ചിരുന്നില്ലത്രെ. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

meat

കുവൈത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് കൂടുതല്‍ പണമുണ്ടാക്കാന്‍ വേണ്ടി സമീപത്തെ വീടുകളില്‍ ആടുകളെ അറക്കാനെത്തിയത്. കാരണം എന്തായാലും സ്വന്തം പ്രൊഫഷന്റെ മാന്യതയെ മാനിക്കാത്ത ഡോക്ടര്‍ ചെയ്തത് തീരെ ശരിയായില്ല എന്നാണ് ആളുകള്‍ പറയുന്നത്. പല ഡോക്ടര്‍മാരും ഇതുപോലുള്ള പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാറുണ്ട് എന്ന് യാസര്‍ എന്ന് പേരുള്ള ഒരാള്‍ കളിയാക്കി പറഞ്ഞു.

ഡോക്ടര്‍ എന്ന സ്ഥാനത്തോട് നീതി കാണിച്ചില്ല എന്നത് മാത്രമല്ല, ലൈസന്‍സില്ലാതെ അറവ് നടത്തി എന്നതും ഇയാള്‍ക്കെതിരെ ജനരോഷം കൂടാന്‍ കാരണമായി. നിയമം ലംഘിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആളുകളുടെ ആവശ്യം. പരാതികള്‍ പെരുകിയതിനെ തുടര്‍ന്ന് ഞായറാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+