Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ ദോഹ ബാങ്ക് ടാബ്‌ലെറ്റ് ബാങ്കിങ് സംവിധാനം അവതരിപ്പിച്ചു

ദോഹ: ഖത്തറിലാദ്യമായി ദോഹ ബാങ്ക് ടാബ്‌ലെറ്റ് ബാങ്കിങ് സംവിധാനം അവതരിപ്പിച്ചു. അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോളനിലവാരത്തിലുള്ള നവീനമായ സംരഭമാണ് ടാബ്‌ലെറ്റ് ബാങ്കിങ്.
പുതിയ സംവിധാനപ്രകാരം ഉപഭോക്താക്കള്‍ക്ക് ദോഹ ബാങ്കിന്റെ ഏതു ബ്രാഞ്ചില്‍ നിന്നും ടാബ്‌ലെറ്റ് സംവിധാനം മുഖേന അക്കൗണ്ട് ആരംഭിച്ച് ഉടന്‍തന്നെ ഡെബിറ്റ് കാര്‍ഡ് ലഭിക്കത്തക്കവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ബാങ്കിന്റെ വിവിധ പദ്ധതികള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ടാബ്‌ലെറ്റ് സംവിധാനത്തിലേക്ക് മാറുന്നതോടെ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് സമയലാഭമുണ്ടാകും. ടാബ്‌ലെറ്റ് മുഖേന അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പൂര്‍ണമായും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തും.

cyber-attack.jpg -Properties

ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും വ്യക്തിത്വം സംരക്ഷിക്കുന്ന വിധത്തിലാണ് സാങ്കേതിക സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ ബാങ്കിങിന്റെ ഏറ്റവും പുതിയ സാധ്യതകള്‍ ലഭ്യമാക്കുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌കരിച്ചതെന്ന് ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+