ദോഹ മെട്രോ നിര്‍മാണം ദ്രുതഗതിയില്‍; പരീക്ഷണയോട്ടം ഈ വര്‍ഷം നടക്കും
ദോഹ: ആറുമാസത്തിലേറെയായി നീളുന്ന ഉപരോധത്തിന്റെ പ്രശ്നങ്ങള്‍ക്കിടയിലും തടസ്സങ്ങളൊന്നുമില്ലാതെ നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ 73 ശതമാനത്തിലെത്തിയെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും കൂടെ ദോഹ മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ 90 ശതമാനം പൂര്‍ത്തിയാകും. 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 2020ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹ മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകളാകും ഓടുക. ഇതില്‍ ഇരുപതോളം ട്രെയിനുകള്‍ ഇതിനകം ദോഹയിലെത്തി. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത മെട്രോയാണ് ദോഹ. ഓരോ ട്രെയിനിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളുണ്ടാകും.

2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ദോഹ മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈനിലെ ഇകണോമിക് സോണ്‍, റാസ് അബു ഫന്താസ്, വക്റ എന്നീ മൂന്നു സ്റ്റേഷനുകളും പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിനുകളുടെ പൂര്‍ണതോതിലുള്ള പരീക്ഷണ ഓട്ടം വര്‍ഷാവസാനം തുടങ്ങും. വക്റയില്‍നിന്നും ലുസൈല്‍ വരെയാണ് റെഡ് ലൈന്‍. റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ എന്നീ നാല് ലൈനുകളാണ് ദോഹ മെട്രോയിലുള്ളത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് റെഡ് ലൈനാണ്.
ദോഹ മെട്രോയില്‍ ആകെ നൂറ് സ്റ്റഷനുകളാണുണ്ടാവുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ 37 സ്റ്റേഷനുകണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ ബ്ലൂ ലൈനിലെ 63 സ്റ്റേഷനുകള്‍ പൂര്‍ത്തിയാകും. മെട്രോ പദ്ധതി നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കാനായി തൊഴില്‍ ശേഷി 73,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അല്‍ സുലൈത്തി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications