ഖത്തർ; ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ബ്രിട്ടീഷ് സംഘം വിലയിരുത്തി
ദോഹ: 2022 ല്‍ ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബ്രിട്ടീഷ് സംഘം ദോഹയിലെത്തി.
മത്സരങ്ങള്‍ക്കായി രാജ്യത്ത് ഒരുക്കിയിട്ടുള്ള സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച സംഘം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ആസ്ഥാനത്ത് സുപ്രീം കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി.

ബ്രിട്ടണിലെ ഖത്തര്‍ സ്ഥാനപതി യൂസുഫ് അല്‍ ഖാഥറിന്റെ നേത്യത്തിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ എട്ടോളം അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തറില്‍ എത്തിയിരിക്കുന്നത്. ഖത്തറിലെ ബ്രിട്ടീഷ് സ്ഥാനപതി അജയ് ശര്‍മ്മയും സംഘത്തോടപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications