ജലം പാഴാക്കുന്നവര്‍ സൂക്ഷിക്കുക പിഴ നല്‍കേണ്ടി വരും!!!
ഷാര്‍ജ: വെള്ളവും വൈദ്യുതിയും അമൂല്യമാണെന്നും വരും തലമുറകളിലേക്ക് ജലവും വൈദ്യുതിയും കരുതിവെക്കേണ്ട ബാധ്യത നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും ഷാര്‍ജ ജല വൈദ്യുതി അതോറിറ്റി ഓര്‍മ്മിപ്പിച്ചു. സ്ഥാപനങ്ങളും, വില്ലകളും, കെട്ടിടങ്ങളും അനാവശ്യമായി ജലം പാഴാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരക്കാരെ കണ്ടെത്തി കടുത്ത പിഴ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് അതോറിറ്റി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഷാര്‍ജയുടെ പലഭാഗങ്ങളിലും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ക്ക് കടുത്ത പിഴ നല്‍കി. പരിശോധന വരും നാളുകളിലും തുടരുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. വെള്ളമോ വൈദ്യുതിയോ പഴാകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വകുപ്പിനെ അറിയിക്കണം.

പള്ളികളില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സംവിധാനം വഴി ജല ഉപയോഗം നിയന്ത്രിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും വകുപ്പ് അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. അത്‌കൊണ്ട് തന്നെ സാധാരണക്കാരെ ബോധവല്‍ക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications