കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപരിചതരാണോ വീട്ടുപഠിക്കല്‍ എങ്കില്‍ വാതില്‍ തുറക്കേണ്ട

Google Oneindia Malayalam News

ദുബായ്: പിടിച്ചു പറി സംഘങ്ങളും, തട്ടിപ്പ് സംഘങ്ങളും കവര്‍ച്ചയ്ക്കു വേണ്ടി ശ്രമം നടത്തുമ്പോള്‍ എതിരിടുന്നവന്റെ ജീവന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് ആയുധങ്ങളും ഉപകരണങ്ങളും കരുതുന്നത്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേട്ട് കേള്‍വിയുള്ള ഇത്തരം മാരക ആക്രമണങ്ങള്‍ കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണ് ഗൗരവമേറിയ വസ്തുത.

ആധുനിക സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങളുടെ ഉപയോഗം ഒരു പരിധി വരെ ഇത്തരം അക്രമങ്ങളെ തടയുമെങ്കിലും വീടു നിര്‍മ്മാണത്തിനായി കോടികള്‍ ചിലവഴിക്കുന്നവര്‍ വരെ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ അലസത കാണിക്കുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രമുഖ ഡോര്‍ ഫോണ്‍, ഇന്റെര്‍ കോം ബ്രാന്റായ കൊമാക്‌സിന്റെ യുഎഇ നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ആദില്‍ ഇലക്ട്രോണിക്‌സ് ജീവനക്കാരനും മലയാളിയുമായ റിയാസ് ഇക്കാര്യത്തില്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍ വണ്‍ ഇന്ത്യയുമായി പങ്ക് വെച്ചു.

pti4

അസമയത്ത് വീടിന്റെ കോളിംങ് ബെല്‍ കേട്ടാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ഇപ്പോഴും നമ്മളില്‍ പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ എന്നാല്‍ നിസാരമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിടിന്റെ പുറത്തുള്ളവരെ കണ്ട് സംസാരിക്കാനും അപരിചതരാണെങ്കില്‍ വാതില്‍ തുറക്കാതിരിക്കാനും പുതിയ സംവിധാനം കൊണ്ട് സാധിക്കുമെന്ന് റിയാസ് വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലകളില്‍ ഇത്തരം സംവിധാനങ്ങള്‍ എല്ലാ വീടുകളിലും ഒരുക്കിയിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ കൊമേക്‌സ് ഉല്‍പന്നങ്ങളില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളാണ് ഒരുക്കിയിട്ടുളളത്. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പുതിയ സംവിധാനത്തില്‍ തങ്ങളുടെ കെട്ടിടത്തിനു ചുറ്റും ഘടിപ്പിച്ചിരിക്കുന്ന സുരക്ഷാ കേമറകളില്‍ നിന്നുള്ള വീഡിയോ യഥാസമയം നിരീക്ഷിക്കാനും സംവിധാനമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

nri

അസമയങ്ങളില്‍ വീടിന്റെ പരിസരത്ത് കുട്ടികളുടെ കരച്ചില്‍, വെള്ളം തുറന്നിടല്‍ തുടങ്ങിയ തട്ടിപ്പ് രീതി ഇന്ന് കേരളത്തിലടക്കം നിലവിലുണ്ട്. എന്നാല്‍ വീടിന്റെ പ്രധാന കവാടത്തില്‍ തന്നെ ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി അപകടകാരികളായ അപരിചിതരെ വീടിന്റെ കോംപൗണ്ടില്‍ പ്രവേശിക്കുന്നത് തടയാനാകുമെന്നും റിയാസ് വിശദീകരിച്ചു. ദുബായില്‍ നടന്ന ഇന്റര്‍സെക് പ്രദര്‍ശന മേളയില്‍ കൊമേക്‌സ് ഒരുക്കിയ പ്രത്യേക പലവലിയനില്‍ എത്തുന്ന ആയിരങ്ങള്‍ക്ക് ഇത്തരം സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് വിശദീകരിച്ചു നല്‍കുന്നത് കണ്ണൂര്‍ സ്വദേശിയായ റിയാസ് ആണ്.

English summary
Dont open the door if it is stranger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X