ഡോ ബാലമുരളീകൃഷ്ണ സംഗീതോത്സവം ദുബായില്‍
ദുബായ്: സംഗീതജ്ഞന്‍ ഡോ ബാലമുരളീകൃഷ്ണയുടെ സ്മരണാര്‍ഥം ബിഎംകെ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സംഗീതഗോത്സവം മേയ് 12 , 13 തീയതികളില്‍ ദുബായില്‍ അരങ്ങേറും.
കര്‍ണാടക സംഗീതം അഭ്യസിക്കുന്ന വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് പക്കമേളത്തോടൊപ്പം മത്സരവുമുണ്ടാകും. സംഗീത സംവിധായകന്‍ ശരത്, കര്‍ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ മഹതി എന്നിവരായിരിക്കും വിധികര്‍ത്താക്കള്‍.

രണ്ടു ദിവസവും ശരത്, മഹതി എന്നിവരുടെ സംഗീതക്കച്ചേരിയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് :050 1334898.












Click it and Unblock the Notifications