കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ബത്രാസ് ക്ലിനിക്ക് മൂന്നാമത് ശാഖ ദുബായ് അല്‍-നഹദയില്‍ പ്രവര്‍ത്തനം തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഹോമിയോപ്പതി ചികിത്സയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള ഡോക്ടര്‍ ബത്രാസ് ക്ലീനിക്കിന്റെ പുതിയ ശാഖ ദുബായ് അല്‍നഹദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാലിം മുഹമ്മദ് ബിന്‍ ലഹെജ് (ദുബൈ ഹെല്‍ത്ത് അതോറിറ്റി) ആണ് ക്ളിനിക്ക് ഉദ്ഘാടനം ചെയ്തത്.

1982 ല്‍ മുംബൈയില്‍ ആരംഭിച്ച ഡോക്ടര്‍ ബത്രാസ് ക്ലീനിക്കിന് ഇന്ത്യക്ക് പുറമെ ദുബൈ,ലണ്ടന്‍ എന്നീ രാജ്യങ്ങളിലായി 184 ശാഖകളാണുള്ളത്.ഹോമിയോ ചികിത്സാ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ രീതിയാണ് ഡോക്ടര്‍ ബത്രാസ് ക്ലിനിക് കാഴ്ചവെക്കുന്നത്.

dr batras

10 മില്യണ്‍ മുതല്‍ മുടക്കില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ യു.എ.യി ക്ക് പുറമെ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കുമെന്ന് ഫൗണ്ടര്‍ ചെയര്‍മാന്‍ കൂടിയായ പത്മശ്രീ ഡോ.മുകേഷ് ബത്ര അറിയിച്ചു. നെക്‌സ്റ്റ് കെയര്‍ അടക്കമുള്ള വിവിധ കമ്പനികളുടെ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ മുഖാന്തരവും ബത്രാസ് ക്ലിനിക്കുകളില്‍ ചികിത്സ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Dr Batra's Clinic opens their third branch in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X