കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും എപ്പോഴും ചെന്ന് കാണാന്‍ കഴിയുന്ന പാര്‍ലമെന്റേറിയനായിരുന്നു ഇ അഹമ്മദ്: ഡോ ബിആര്‍ ഷെട്ടി

Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ കുറെ ദശകങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് പ്രഗത്ഭമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധയും ജനാംഗീകാരവും നേടിയ നേതാവാണ് ഇ. അഹമ്മദ്, ഐക്യരാഷ്ട്ര സഭയുടെ വേദികളിലെ ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ വരെ അദ്ദേഹം നമ്മുടെ നാടിന്റെ സത്കീര്‍ത്തി ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായും മതവിശ്വാസിയായിരിക്കെത്തന്നെ ഏറ്റവും ഉന്നതമായ മതേതര ബോധത്തോടെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും എന്‍.എം.സി. സ്ഥാപകനും സി.ഇ.ഒ.യും യു.എ.ഇ.എക്‌സ്‌ചേഞ്ച് ചെയര്‍മാനുമായ ഡോ.ബി.ആര്‍.ഷെട്ടി അഭിപ്രായപ്പെട്ടു.

സഭകളില്‍ വിഷയങ്ങള്‍ സവിസ്തരം പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന, സംശയനിവാരണം നടത്താവുന്ന പാര്‍ലമെന്റേറിയനായിരുന്നു അഹമ്മദ് സാഹിബെന്ന് പല സുഹൃത്തുക്കളും പറഞ്ഞുകേട്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ വേദികള്‍ പങ്കിട്ടപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ചില പ്രസംഗ ശകലങ്ങള്‍ കണ്ടപ്പോഴും അവ എന്നെയും വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

e-ahamed-1

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി നല്ല ബന്ധം സൂക്ഷിക്കുകയും അതുവഴി അവിടങ്ങളിലെ പ്രവാസി ഭാരതീയര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക ഊന്നല്‍ എപ്പോഴുമുണ്ടായിരുന്നു. എന്നോട് വ്യക്തിപരമായും ഞങ്ങളുടെ സ്ഥാപനങ്ങളോടും പല ജീവനക്കാരോടും അദ്ദേഹത്തിന് തികഞ്ഞ സ്‌നേഹവും മമതയും പ്രകടമായിരുന്നു.

ആ വലിയ ജീവന്‍ നമുക്ക് നഷ്ടമായത് കടുത്ത വേദനയുളവാക്കുന്നു. കുടുംബത്തോടും പാര്‍ട്ടി അംഗങ്ങളോടും തന്റെയും എന്‍.എം.സി., യു.എ.ഇ.എക്‌സ്‌ചേഞ്ച് കുടുംബത്തിന്റെയും അനുശോചനം അറിയിക്കുന്നതായും ബി.ആര്‍ ഷെട്ടി തന്റെ അനുശോചന കുറിപ്പില്‍ അറിയിച്ചു.

English summary
Dr. BR Shetty about E Ahamed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X