കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.ഹകീം അസ്ഹരിയുടെ റംസാന്‍ പ്രഭാഷണം വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: 20ാം മത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ ജൂണ് 17 വെള്ളിയാഴ്ച എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് ഡയറക്ടറുമായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണിക്ക് ഖിസൈസ് മുഹൈസിന മദീന മാളിന് പിന്‍ വശത്തുള്ള ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സന്തുഷ്ട ജീവിതത്തിന്റെ ഇസ്ലാമിക പരിപ്രേക്ഷം എന്നതാണ് പ്രഭാഷണ വിഷയം.

ഈ വര്‍ഷത്തെ ദുബായ് ഹോളി ഖുര്‍ആന്‍ പരിപാടികളുടെ പ്രമേയവുമായി ബന്ധപ്പെടുത്തിയാണ് ഈ വിഷയത്തിലെ പ്രഭാഷണം. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ മനുഷ്യകുലത്തിന് ആത്മീയവും ഭൗതികവുമായ സംതൃപ്തിയും ജീവിത വിജയവും നല്‍കുന്നതാണ്. നിര്‍ണിതമായ ചില മൂല്യങ്ങള്‍ മനുഷ്യരിലും സമൂഹത്തിലും സന്നിവേശിപ്പിച്ചുകൊണ്ട് ജീവിതത്തില്‍ സന്തോഷവും വിജയവും സാക്ഷാത്കരിക്കുക എന്ന തത്വമാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വിജയമായ സന്തുഷ്ട സമൂഹം പിറവി കൊള്ളുന്നതിനും ഉത്കൃഷ്ടമായ ജീവിതത്തിനുമാവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുകയും പ്രവാചകര്‍ (സ) അവ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തതാണ്.

ramadan-speech

ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് ഖുര്‍ആന്‍ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നതാവും ഡോ. അബ്ദുല് ഹകീം അസ്ഹരിയുടെ പ്രഭാഷണം. യുവ നേതൃനിരയിലെ ശ്രദ്ധേയ പണ്ഡിതനാണ് ഡോ. എ പി അബ്ദുല് ഹകീം അസ്ഹരി. പ്രഭാഷണം, എഴുത്ത്, അധ്യാപനം, പ്രബോധനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ വ്യത്യസ്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകനായി 1971ലാണ് ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഡോ. ബി ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി.

ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തിന് പുറത്തും പരിപാടിക്കെത്തുന്നവര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങളും സി സി ടി വി സൗകര്യവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്ക്കും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രഭാഷണ വേദിയിലേക്ക് വാഹനസൗകര്യംവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായ് മതകാര്യ ഡിപാര്ട്‌മെന്റിന്റെ അംഗീകാരത്തോടെ രണ്ടര പതിറ്റാണ്ടിലധികമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനമാണ് ദുബായ് മര്‍കസ്. പത്ര സമ്മേളനത്തില്‍ ദുബായ് മര്കസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര് , സ്വാഗതസംഘം ജന. കണ്‍വീനര്‍ ശംസുദ്ദീന് പയ്യോളി, ദുബായ് മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, സ്വാഗതസംഘം കോഡിനേറ്റര്‍ സുലൈമാന്‍ കന്മനം, മീഡിയ കണ്‍വീനര്‍ സലീം ആര്‍ ഇ സി എന്നിവര്‍ പങ്കെടുത്തു.

English summary
Dr. Hakkim's Ramadan speech at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X