കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍മനാര്‍ സെന്ററിന്റെ പ്രവര്‍ത്തനം ശ്ലാഖനീയം: ഡോ. ഹമദ് അല്‍ശൈഖ് അല്‍ശൈബാനി

Google Oneindia Malayalam News

ദുബായ്: ദുബായ് ഗവണ്‍മെന്റിന് അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തുവാന്‍ വഴികാണിച്ചു തന്ന അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ശൈഖ് അല്‍ശൈബാനി അഭിപ്രായപ്പെട്ടു.

കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയുമായി നടന്ന കൂടികാഴ്ചയിലാണ് ശൈബാനി അല്‍മനാറിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. 2010ലാണ് മക്ക ഇമാം അബ്ദുര്‍റഹ്മാന്‍ സുദൈസിയെയും ലോകത്ത് അറിയപ്പെടുന്ന മറ്റു ഇസ്ലാമിക പണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് ദുബായ് അന്താരാഷ്ട്ര സമാധാന സമ്മേളനത്തിന് അല്‍മനാര്‍ സെന്റര്‍ തുടക്കം കുറിച്ചത്.

unneenkuttymoulaviwithhamadalshaibaniandshamsudheenbinmohiuddin.

അതില്‍ അതിഥിയായി പങ്കെടുത്ത ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അടുത്ത സമ്മേളനം ദുബായ് ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി. പിന്നീട് രണ്ടും മൂന്നും സമ്മേളനങ്ങള്‍ അല്‍മനാര്‍ സെന്ററിന്റെ സഹകരണത്തോടുകൂടിയാണ് ദുബായ് ഗവണ്‍മെന്റ് നടത്തിയത്. ഖവാനീജ് സായിദ് ബിന്‍ മുഹമ്മദ് ഫാമിലി ഗാതറിംഗില്‍ പുനരാവിഷ്‌കരിച്ചിട്ടുള്ള ദുബായിയുടെ പുരാതന ചരിത്രാവിശിഷ്ടങ്ങള്‍ ഉണ്ണിന്‍കൂട്ടി മൗലവിക്ക് ശൈബാനി വിവരിച്ചുകൊടുത്തു.

unneenkuttymoulavisppeksatalmanarbaraha

ദുബായില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനുളള കേന്ദ്രമെന്ന നിലക്ക് അല്‍മനാര്‍ സെന്ററിന്റെയും ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും പ്രവര്‍ത്ത്‌നങ്ങള്‍ ഇനിയും മുന്നോട്ട്് പോകേണ്ടതുണ്ടെന്നും അതിന് തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ശൈബാനി വാഗ്്ദാനം നല്‍കി.

മുഹമ്മദ് നബി മനാവരില്‍ മഹോന്നതന്‍ എന്ന കാമ്പയിന്റെ ഭാഗമായാണ് ഉണ്ണീന്‍കുട്ടി മൗലവി യു.എ.ഇ.യില്‍ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് അല്‍ഖൂല്‍ അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഉണ്ണീന്‍കുട്ടി മൗലവിക്ക് പുറമെ അബ്ദുറഹ്മാന്‍ സലഫിയും അബ്ദുന്നാസര്‍ സുല്ലമിയും വിവിധ വിഷയങ്ങളെ അതികരിച്ച് പ്രഭാഷണം നടത്തും.

English summary
Dr.Hamad alsheikh alshaibani about Alminar Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X