ഒരു പ്രതിബന്ധതയുമില്ലാത്ത തലമുറ വളര്‍ന്നു വരുന്നത് അപകടം: ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി
ദുബായ്: നാടിനോ സമൂഹത്തിനോ സമുദായത്തിനോ ഒരു പ്രതിബന്ധതയുമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നത് നമ്മുടെ നാടിന്റെ ഭാവി അപകടത്തിലാണ് എന്നതിന്റെ സൂചനയാണെന്നും അത് മറികടക്കാന്‍ സമൂഹത്തിനോട് പ്രതിബന്ധത ഉള്ള തലമുറ വളര്‍ന്നു വരണം. അതിനു യുവ തലമുറ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണം എന്ന് ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി അഭിപ്രായപെട്ടു.
സ്‌നേഹം കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും വ്യത്യസ്തനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രശസ്തി വര്‍ദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റി2016 ല്‍ തന്റെ സഹപാഠിയോടോത്തുള്ള കാലത്തെ ഓര്‍മ്മകള്‍ പങ്കു വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് റാഷിദ് ഹോസ്പ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ മീഡിയ മേധാവി അഹമ്മദ് സായിദ്, എ.പി ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ: പി.എ ഇബ്രാഹിം ഹാജി, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, പാറപ്പുറത്ത് മൊയ്തീന്‍ ഹാജി, അഷ്‌റഫ് താമരശ്ശേരി, സംസ്ഥാന കെ.എം.സി.സി നേതാക്കളായ അഡ്വ:സാജിദ് അബൂബക്കര്‍, എ.സി ഇസ്മായില്‍, മുസ്തഫ തിരൂര്‍, ആര്‍.ശുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications