കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ ആര്‍ സീതാരാമന് ഗ്രീന്‍ ബാങ്കിങ്ങ് സസ്‌റ്റെയിനബിലിറ്റി ഡോക്ടറേറ്റ്

Google Oneindia Malayalam News

ദുബായ്: ദോഹ ബാങ്ക് ചെയര്‍മാന്‍ ഡോ ആര്‍ സീതാരാമന് ശ്രീ.ശ്രീ യൂനിവേഴ്‌സിറ്റി പി.എച്ച്.ഡി ബിരുദം നല്‍കി ആദരിച്ചു. ഗ്രീന്‍ ബാങ്കിങ്ങ് ആന്റ് സസ്റ്റെയിനബിലിറ്റി എന്ന വിഷയത്തിലാണ് ബിരുദം നല്‍കിയത്. ശ്രീ.ശ്രീ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ നന്ദ്‌ലാല്‍ സീതാരാമന് ബിരുദം സമ്മാനിച്ചു.

ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പൂജ്യഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനും കാര്‍ബണ്‍ ഫൂട്പ്രിന്റ് പരമാവധി കുറക്കുവാനും ഗ്രീന്‍ ബാങ്കിങ്ങ് സഹായകരമാണെന്നും ആഗോള സാമ്പത്തീക പ്രതിസന്ധിയാണ് തന്നെ ഗ്രീന്‍ ബാങ്കിങ്ങിനെ കുറിച്ചുള്ള പഠനത്തിന് പ്രേരിപ്പിച്ചതെന്നും ഡോ സീതാരാമന്‍ അഭിപ്രായപ്പെട്ടു.

dohabankceodr-rsitharamanreceivingphddegree

സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയില്‍ ബാങ്കുകള്‍ ഗ്രീന്‍ ബാങ്കിങ്ങിനായി പ്രോതേക മൂലധനം നീക്കിയിരുത്തേണ്ടതാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ ,വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്നും ഡോ സീതാരാമന്‍ ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട്.

English summary
Doha bank chairman Dr. R Seetharaman honoured with Green Banking Sustainibility Doctorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X