എ റിയാലിറ്റി ഷോ വിത്ത് ഡോ: രജിത് കുമാര്‍ ദുബായില്‍ അരങ്ങേറും
ദുബായ് അല്‍ ബറാഹയിലെ ദുബായ് ഹോസ്പിറ്റലിനടുത്ത വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് വൈകുന്നേരം 5 മണി മുതല്‍ രാത്രി 10.30 വരെയാണ് റിയാലിറ്റി ഷോ.
ദുബായ്: ശിഥിലമായ് കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ വിളക്കി ചേര്‍ത്ത് കൊണ്ട് പോകുന്നതിനും മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ബന്ധത്തിന് കരുത്തേകുന്നതിനും ഏറെ സഹായകമായ പ്രഭാഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഡോ:: രജിത് കുമാര്‍ വെള്ളിയാഴ്ച ദുബായിയില്‍ എത്തുന്നു.
ദുബായ് കെ.എം.സി.സി ഐ സ്മാര്‍ട്ട് വിംഗും വനിതാ വിഭാഗവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'എ റിയാലിറ്റി ഷോ വിത്ത് ഡോ: രജിത് കുമാര്‍' എന്ന പരിപാടിയിലാണ് അദ്ദേഹം സംബന്ധിക്കുന്നത്. കുടുംബമൊത്ത് താമസിക്കുന്ന എല്ലാവരും പങ്കെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

ദുബായ് അല്‍ ബറാഹയിലെ ദുബായ് ഹോസ്പിറ്റലിനടുത്ത വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് വൈകുന്നേരം 5 മണി മുതല്‍ രാത്രി 10.30 വരെയാണ് റിയാലിറ്റി ഷോ. ''പൊക്കിള്‍കൊടി ബന്ധത്തിന്റെ വിലയറിയുക ' (സിീം ്യീൗൃ രീൃറ) എന്ന വിഷയത്തില്‍ നടക്കുന്ന ഷോ പതിവ് പ്രഭാഷണ രീതിയില്‍ നിന്ന് വിത്യസ്തമായിരിക്കും. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്ക് ആശയ വിനിമയത്തിനവസരമുണ്ടാകും.
മുന്‍കൂട്ടി പേര്‍ റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. സൗകര്യപ്രദമായ രീതിയില്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ട എല്ലാ സജജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഐ സ്മാര്‍ട്ട് വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്രയും വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍ സഫിയാ മൊയ്തീന്‍ (സാബീല്‍) എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 055 8198785












Click it and Unblock the Notifications