Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.ശൈഖ് സുല്‍ത്താനെകുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

ഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ച് ഡോ.എസ്.ഡി.കാര്‍ണിക് എഴുതി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീംമലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച 'സുല്‍ത്താന്‍നമ്മുടെ കാലഘട്ടത്തിലെ യഥാര്‍ത്ഥ നായകന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്നു.

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനു നല്‍കിയാണ് പ്രകാശനം നിര്‍വവ്വഹിച്ചത്. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു. ആല്‍ബര്‍ട്ട് അലക്‌സ് ആമുഖ പ്രഭാഷണം നടത്തി.

book-1

ഷാര്‍ജ ഭരണാധികാരിയെ കുറിച്ചുള്ള പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സംതൃപ്തിയുമുണ്ടെന്ന് അഡ്വ.വൈ.എ.റഹിം പറഞ്ഞു. അസോസിയേഷന്‍ ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+