ഡോ. സിദ്ദീഖ് അഹമ്മദിന് അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്
ക്വാലാലംപൂര്‍: ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദിന് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. മാനവസേവാരംഗത്തും ജീവകാരുണ്യമേഖലയിലുമുള്ള അദ്ദേഹത്തിന്റെ അര്‍ഥപൂര്‍ണമായ ഇടപെടലുകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ദ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ സെക്രട്ടറിയും അന്താരാഷ്ട്ര ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി പദ്ധതി ഉപദേഷ്ടാവുമായ റോബര്‍ട്ട് ഡിക്‌സണ്‍ ഉക്രയിന്‍, മലേഷ്യന്‍ പ്രധാനമന്ത്രി കീഴിലെ നാഷനല്‍ ഇന്റഗ്‌റേഷന്‍ മതകാര്യ ഡയരക്ടര്‍ ചാന്‍ താസംഗ്, അന്താരാഷ്ട്ര ഇസ്ലാമിക് സര്‍വകലാശാലാ ഡയറക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബെര്‍ഗൂത്, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി എന്നിവരടങ്ങിയ ജൂറിയാണ് ഡോ. സിദ്ദീഖ് അഹമ്മദിനെ അവാര്‍ഡ് ജേതാവായി തെരഞ്ഞെടുത്തത്.

വിവിധ കാരുണ്യസംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം ബിസിനസ് മേഖലയിലും ശുചിത്വ മേഖലയിലും നവീനസംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇറാം ഗ്രൂപ്പിന്റെ മേധാവിയെന്ന നിലയില്‍ സിദ്ദീഖ് അഹമ്മദിന്റെ സേവനങ്ങളെ ജൂറി എടുത്ത് പറഞ്ഞു. മൈക്‌റോ സോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് മേഖലയില്‍ ഇറാം ഗ്രൂപ്പ് രൂപം നല്‍കിയ ഇ. ടോയ്‌ലെറ്റ് ശുചിത്വപദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നു. മാര്‍ച്ച് രണ്ടിന് ക്വാലാലംപൂരിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ മലേഷ്യന്‍ ഗവണ്‍മെന്റ് സാമൂഹിക സാംസ്‌കാരിക ഉപദേഷ്ടാവും അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്‌റസിഡന്റുമായ താന്‍ശ്‌റീ ഡോ. റഈസ് യതീം അവാര്‍ഡ് ദാനച്ചടങ്ങിന് നേതൃത്വം നല്‍കും. മലേഷ്യന്‍ പ്രധാനമന്ത്രി കീഴിലെ നാഷനല്‍ ഇന്റഗ്‌റേഷന്‍ വിഭാഗം ഡയരക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ ഗണ്ടേഷന്‍, അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ദീന്‍, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി, വിവിധ മത പ്രതിനിധികളായ ഡോ. ബാലധര്‍മലിംഗം (ഹിന്ദു), തെസു തെ (ബുദ്ധമതം), സുരേന്ദര്‍സിംഗ് ഖണ്ടാരി (സിഖ്), ഫാദര്‍ റിച്ചാര്‍ഡ് (ക്‌റൈസ്റ്റ് ചര്‍ച്ച), കാലിക്കറ്റ് മുന്‍ വി.സി ഡോ.കെ.കെ.എന്‍. കുറുപ്പ്, മലേഷ്യന്‍ യൂണിവേഴ്‌സിറ്റി ഡെപ്യുൂട്ടി ഡയറക്ടര്‍ പ്‌റൊഫ. അബ്ദുല്‍ അസീസ് ബെര്‍ഗൂത്ത്, ഡയരക്ടര്‍ ഡോ. ബഷീര്‍ സ്വാല്‍ഹി എന്നിവര്‍ സംബന്ധിക്കും. മുന്‍വര്‍ഷങ്ങളില്‍ യു.എ.ഇ സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ മുാബറക് അലി യഹ്യാന്‍ ( 2015) , കുവൈത്ത് ഔഖാഫ് മന്ത്‌റാലയം അണ്ടര്‍ സെക്‌റട്ടറി ഡോ. ആദില്‍ അല്‍ ഫലാഹ് (2014), ദല്ലാ അല്‍ ബാറക ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് യാസര്‍ മുഹമ്മദ് അബ്ദു യമാനി (2013), ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലി ( 2012) എന്നിവരാണ് ഈ പുരസ്‌കാരം നേടിയവര്‍.












Click it and Unblock the Notifications