Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: കത്തുന്ന കാറില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചു, പ്രവാസിയ്ക്ക് ഗവര്‍ണറുടെ ആദരം

റിയാദ്: കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് കുടുംബത്തെ രക്ഷിച്ച പ്രവാസിയ്ക്ക് ഗവര്‍ണറുടെ ആദരം. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വച്ചാണ് പാക് പൗരനായ മുഹമ്മദ് മന്‍സൂര്‍ കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണറാണ് മുഹമ്മദ് മന്‍സൂറിനെ ആദരിക്കാന്‍ അവസരമൊരുക്കിയത്. അപകടത്തില്‍പ്പെട്ട കുടുംബത്തെ രക്ഷിയ്ക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച സൗദ് ബിന്‍ നായേസ് രാജകുമാരന്‍ മന്‍സൂറിനെ ജീവിതത്തില്‍ ഇത് പാഠമാവട്ടെയെന്നും ആശംസിച്ചു. മറ്റൊരു പാക് കുടുംബത്തെയാണ് ഇയാള്‍ രക്ഷിച്ചത്.

സൗദ് ബിന്‍ നായേഫ് രാജകുമാരന്‍ മന്‍സൂറിന് ഇത്തവണ മക്കയിലേയ്ക്ക് ഒരു സൗജന്യയാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി വാര്‍ത്താ വെബ്ബ്‌സൈറ്റ് സാബ്ഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടം നടക്കുമ്പോള്‍ ട്രക്ക് ഡ്രൈവറായിരുന്ന മന്‍സൂര്‍ വണ്ടി നിര്‍ത്തി അപടകത്തില്‍പ്പെട്ടവരെ രക്ഷിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

suadi-arabia

അപകടസ്ഥലത്തെത്തുന്നവര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് പകരം ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരിക്കുമെന്നും ഈ കാലഘട്ടത്തില്‍ മന്‍സൂറിന്റേത് വേറിട്ട വ്യക്തിത്വമാണെന്നും സൗദ് ബിന്‍ നായിഫ് ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+